HOME
DETAILS
MAL
ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു
March 20, 2025 | 2:08 AM
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. തൃശ്ശൂര്‍ മരുതയൂര്‍ സ്വദേശി ഇക്ബാല്‍ നാലകത്ത് (54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മരിച്ചതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇക്ബാല്‍.
ഭാര്യ: നജില.
മക്കള്‍: തസ്‌നിം, മുസമ്മില്‍, അബിത്.
മരുമകന്‍: സുല്‍ത്താന്‍.
സഹോദരങ്ങള്‍: ജലീല്‍, ലത്തീഫ്, ബഷീര്‍, ഷക്കീര്‍, നസീര്‍, ആയിഷ.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി പ്രവാസി വെല്‍ഫെയര്‍ റിപ്പാട്രിയേഷന്‍ വിഭാഗം ആണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."