HOME
DETAILS

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് നാടുകളില്‍ മുന്നില്‍ യുഎഇ; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം നോക്കാം, പട്ടികയില്‍ പാകിസ്താനും പിന്നിലായി ഇന്ത്യ

  
Web Desk
March 20, 2025 | 2:26 PM

UAE Surpasses US  UK in World Happiness Index 2024 Only Gulf Nation in Top 25

ദുബൈ: അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ പുറത്തിറക്കിയ ലോക സന്തോഷ സൂചികയില്‍ അമേരിക്കയും ബ്രിട്ടനും ജര്‍മനിയുമടക്കമുള്ള വമ്പന്‍മാരെ മറികടന്ന് യുഎഇ. പട്ടികയില്‍ 21ാം സ്ഥാനത്തെത്തിയ യുഎഇ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ മാത്രമാണ് സന്തോഷ സൂചികയിലെ ആദ്യ 25ല്‍ ഇടം പിടിച്ചത്. 
സൂചികയില്‍ കുവൈത്ത് 30ാം സ്ഥാനത്തും സഊദി അറേബ്യ 32ാം സ്ഥാനത്തും എത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ 52ാം സ്ഥാനത്തും ബഹ്‌റൈന്‍ 59ാം സ്ഥാനത്തുമാണുള്ളത്. 2024ല്‍ യുഎഇ 22ാം സ്ഥാനത്തും കുവൈത്ത് 13ാം സ്ഥാനത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 17 സ്ഥാനങ്ങള്‍ ഇറങ്ങി കുവൈത്ത് മുപ്പതാം സ്ഥാനത്തെത്തി.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്താന്‍ 109ാം സ്ഥാനത്തും ഇന്ത്യ 118ാം സ്ഥാനത്തുമാണ് ഉള്ളത്. അഫ്ഗാനിസ്ഥാന്‍ 147ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 126ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഫിന്‍ലന്റിനെക്കൂടാതെ ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്റ്, സ്വീഡന്‍, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. പതിവുപൊല നോര്‍ഡിക് രാജ്യങ്ങളുടെ സമഗ്രാധിപത്യം പട്ടികയില്‍ കാണാനാകും.

വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കിയിരിക്കുന്നത്.

അറബ് രാജ്യങ്ങളില്‍ അള്‍ജീരിയ 84ാം സ്ഥാനത്തും ഇറാഖ് 101ാം സ്ഥാനത്തും ഫലസ്തീന്‍ 108ാം സ്ഥാനത്തും മൊറോക്കോ 112ാം സ്ഥാനത്തും ടുണീഷ്യ 113ാം സ്ഥാനത്തും ജോര്‍ദാന്‍ 128ാം സ്ഥാനത്തും ഈജിപ്ത് 135ാം സ്ഥാനത്തും യെമന്‍ 140ാം സ്ഥാനത്തും ലെബനന്‍ 145ാം സ്ഥാനത്തും എത്തി.

ഗാലപ്പിന്റെയും യുഎന്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കിന്റെയും സഹകരണത്തോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്ററാണ് സന്തോഷ സൂചിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

തുടര്‍ച്ചയായ എട്ടാം വര്‍ഷവും യുറോപ്പ്യന്‍ രാജ്യമായ ഫിന്‍ലന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം പട്ടികയില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മോശം നിലയിലേക്കാണ് അമേരിക്ക വീണിരിക്കുന്നത്. 24ാം സ്ഥാനത്താണ് സൂചികയില്‍ അമേരിക്കയുള്ളത്. യുഎഇക്ക് തൊട്ടുതാഴെയായി 23,24 സ്ഥാനങ്ങളില്‍ യഥാക്രമം യുകെയും ജര്‍മ്മനിയുമാണുള്ളത്.

ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം

യുഎഇ-21
കുവൈത്ത്-30
സഊദി അറേബ്യ-32
ഒമാന്‍-52
ബഹ്‌റൈന്‍-59
പട്ടികയില്‍ ഖത്തറിന്റെ വിവരം ലഭ്യമല്ല.

The UAE ranks higher than the US and UK in the World Happiness Index 2024, securing its place as the only Gulf country in the top 25. Meanwhile, India falls behind Pakistan in the rankings



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  3 days ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  3 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  3 days ago
No Image

ഷെയ്ഖ് സായിദ് റോഡിലൂടെ ഓടിയത് 3,07,000 പേര്‍; പുതു ചരിതമെഴുതി ദുബൈ റണ്‍ 2025

uae
  •  3 days ago
No Image

44 ദിവസത്തിനിടെ ഗസ്സയില്‍ 500 വെടിനിര്‍ത്തല്‍ ലംഘനം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

International
  •  3 days ago
No Image

കേരളത്തിൽ ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  3 days ago
No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  3 days ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  3 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  3 days ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 days ago