HOME
DETAILS

പേരാമ്പ്ര മണ്ഡലത്തില്‍ കൃഷിഭൂമികള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കും: മന്ത്രി

  
backup
September 03, 2016 | 9:21 PM

%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95


പേരാമ്പ്ര: മണ്ഡലത്തിലെ നിലവിലുള്ള കൃഷിഭൂമികള്‍ സംരക്ഷിക്കാനും തരിശായി കിടക്കുന്ന കൃഷിഭൂമികള്‍ കൃഷിയോഗ്യമാക്കാനും സമഗ്ര പദ്ധതികള്‍ക്കു രൂപംനല്‍കുമെന്നു സമഗ്ര കൃഷിവികസന പാടശേഖര സമിതി യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍.
'പേരാമ്പ്ര വികസന മിഷന്‍ 2025'ന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിനു നടക്കുന്ന സമഗ്ര വികസന സെമിനാറില്‍ മണ്ഡലത്തിലെ 45 പാടശേഖര സമിതികളുടെയും പഠന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചു സമഗ്ര പദ്ധതിയില്‍ അവതരിപ്പിക്കും. കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചു മണ്ഡലത്തിലെ ആവളപാണ്ടി, കരുവോട്ചിറ, വെളിയണ്ണൂര്‍ചല്ലി, കണ്ണഞ്ചിറ തുടങ്ങി പ്രധാന കൃഷിയിടങ്ങളില്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു രണ്ടുവര്‍ഷം കൊണ്ടു മെച്ചപ്പെടുത്താന്‍ നടപടികളുണ്ടാകണമെന്ന് പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടന്ന പാടശേഖര സമിതി ഭാരവാഹികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ജില്ലയിലെ പ്രധാന നെല്ലറകള്‍ സ്ഥിതിചെയ്യുന്ന പേരാമ്പ്ര മണ്ഡലത്തിലെ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും അട്ട-പായല്‍ശല്യവും രൂക്ഷമാണ്.
യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുജൈത മനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. നാരായണ കുറുപ്പ്, വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, പുഷ്പ, സുരേഷ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  4 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  4 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  4 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  4 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  4 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  4 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  4 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  4 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  4 days ago