HOME
DETAILS

നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ

  
ടി. മുഹമ്മദ്  
February 25, 2026 | 4:03 AM

Slow progress in appointments Age limit raised to quell protests

തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളിലെ നിയമന വിഷയത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയും കാര്യമായ നിയമനം നടക്കാതെ റാങ്ക് ലിസ്റ്റുകൾ റദ്ദാവുകയും ചെയ്യുന്ന ഘട്ടത്തിൽ, പി.എസ്.സി പ്രായപരിധി ഉയർത്തിയുള്ള സർക്കാർ നീക്കം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രത്യക്ഷത്തിൽ പ്രായപരിധി ഉയർത്തിയത് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണെങ്കിലും  നിയമനവിഷയത്തിലെ മെല്ലെപ്പോക്ക്  പരിഹരിച്ചില്ലെങ്കിൽ പ്രയോജനമുണ്ടോ എന്ന ചോദ്യമാണ്  ഉയരുന്നത്. വിവിധ തസ്തികകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 

ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന   ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിൽ പോലും കാര്യമായ നിയമനം ഇതുവരെയും നടന്നിട്ടില്ല. രണ്ടു റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം പിന്നിടുമ്പോഴും രണ്ടു തസ്തികകളുടെയും മുൻ റാങ്ക് ലിസ്റ്റുകളുടെ ഇതേ കാലയളവിൽ നടന്നതിന്റെ പകുതിപോലും നിയമനം ഇത്തവണ നടന്നിട്ടില്ല.രണ്ടു റാങ്ക് ലിസ്റ്റിലുമായി 37,000 പേരിലേറെയാണു നിയമനം കാത്തുനിൽക്കുന്നത്. 

പല ജില്ലകളിലും മുൻനിര റാങ്കുകാർക്കുപോലും നിയമന ശുപാർശ ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണു ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 14 ജില്ലകളിലായി 20,589 പേർ ലിസ്റ്റിലുള്ളതിൽ 350ഓളം പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് കഴിഞ്ഞ ജൂലൈ 18നാണു നിലവിൽവന്നത്. 14 ജില്ലയിലുമായി 17,542 പേർ ലിസ്റ്റിലുള്ളതിൽ അഞ്ഞൂറു പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. ഹൈസ്കൂൾ അസിസ്റ്റൻ്റ് തസ്തികയിലേക്ക് ജില്ലാടിസ്ഥാനത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലും കാര്യമായ നിയമനം നടന്നിട്ടില്ല. ഈ റാങ്ക് ലിസ്റ്റുകളുടെകാലാവധി അവസാനിക്കാറാവുകയാണ്. എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒന്നാം റാങ്കുകാർക്കു പോലും ഇതുവരെയും നിയമനം ലഭിച്ചിട്ടില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അഞ്ചു പേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ  പ്രീപ്രൈമറി അധ്യാപകരുടെ നിയമനം പി.എസ്‌സിക്ക് വിടുന്നതിലും സർക്കാർ മെല്ലെപ്പോക്കിലാണ്.  വിഷയത്തിൽ നാലു മാസത്തിനകം തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ നവംബർ 12ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  14 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  14 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  14 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  14 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  14 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  14 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  14 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  14 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  14 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  14 days ago