HOME
DETAILS

നെയ്‌മർ ബ്രസീലിൽ നിന്നും പുറത്തേക്ക്? ലോകകപ്പിന് മുമ്പേ കനത്ത തിരിച്ചടി

  
February 25, 2026 | 5:33 AM

Neymar out of Brazil A major setback before the World Cup

ബ്രസീലിയൻ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന സൂപ്പർതാരം നെയ്മർക്ക് തിരിച്ചടി. മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലേക്ക് നെയ്മറെ പരിശീലകൻ കാർലോ അൻസലോട്ടി പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഫ്രാൻസിനെതിരെയും ക്രോയേഷ്യക്കെതിരെയുമാണ് ബ്രസീലിന് മാർച്ചിൽ മത്സരങ്ങൾ ഉള്ളത്. ജൂണിൽ നടക്കുന്ന ലോകകപ്പിലുള്ള നെയ്മറിന്റെ സ്ഥാനവും ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുകയാണ്. ഇഎസ്പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

അൻസലോട്ടി വിനീഷ്യസ് ജൂനിയർ, റാഫിഞ്യാ എന്നിവരാണ് ബർസീലിയൻ മുന്നേറ്റ നിരയിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ബ്രസീലിനായി  128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്, ഒളിമ്പിക് ഗോൾഡ് എന്നീ കിരീടങ്ങൾ നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും നെയ്മറിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലോകകപ്പ് നേടി തന്റെ കരിയർ പൂർണമാക്കാനാവും നെയ്മർ ലക്ഷ്യം വെക്കുക. 

ഡിസംബർ 22ന് നടന്ന വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നെയ്മർ ഇപ്പോൾ വിശ്രമത്തിലാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന ബ്രസീലിയൻ സീരി എ സീസണിലൂടെ താരം വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-ലെ ലോകകപ്പിൽ ബ്രസീലിനായി ബൂട്ട് കെട്ടുക എന്നതാണ് നെയ്മറുടെ നിലവിലെ പ്രധാന ലക്ഷ്യം. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോറർ.

2023 ഒക്ടോബറിൽ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുമ്പോളാണ് നെയ്‌മറുടെ എസിഎൽ പൊട്ടുകയും മെനിസ്‌കസിന് പരിക്കേൽക്കുകയും ചെയ്തത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അൽ-ഹിലാലിൽ നിന്ന് ജനുവരിയിൽ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും നെയ്മറെ അലട്ടിയിരുന്നു. 

Neymar, who is preparing to return to the Brazilian team, has been dealt a blow. It is reported that coach Carlo Ancelotti is not considering Neymar for the Brazilian team for the friendlies to be held in March. Brazil has matches against France and Croatia in March. Neymar's place in the World Cup to be held in June has also been affected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  9 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  9 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  9 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  9 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  9 days ago