HOME
DETAILS

'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം

  
സുരേഷ് മമ്പള്ളി
March 22, 2025 | 4:12 AM

Mammookka the Great Abdul Rahim with a novel from prison against drug addiction

കണ്ണൂർ: 'മമ്മൂക്ക ദി ഗ്രേറ്റ്'; കറന്റ് ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ശീർഷകമാണിത്. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. മലയാളത്തിന്റെ മഹാനടനെക്കുറിച്ചുള്ള പുസ്തകമല്ല. തൃശൂർ മരോട്ടിച്ചാൽ മാന്ദാമംഗലത്തെ അബ്ദുൽ റഹീമിന്റെ കന്നി നോവലിന്റെ തലക്കെട്ടാണിത്. ലഹരിമരുന്ന് കേസിലകപ്പെട്ട് ഒമ്പതര വർഷമായി ജയിൽ ശിക്ഷയനുഭവിക്കുന്നയാളാണ് റഹീം. 

രണ്ടുവർഷം മുമ്പ് വിയ്യൂരിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയതോടെ അബ്ദുൽ റഹീം എഴുത്തുവഴിയിൽ സജീവമായി. 2022ൽ എഴുതിത്തുടങ്ങിയ ആത്മകഥാംശമുള്ള നോവൽ ഏഴുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. തന്റെ ജീവിതം അഴിക്കുള്ളിലാക്കിയ മയക്കുമരുന്നിനെതിരേയുള്ള പ്രതിരോധം കൂടിയാണ് നോവലിന്റെ ഉള്ളടക്കം. 

മാരക ലഹരിക്കടിപ്പെട്ട മമ്മദ് ആണ് കേന്ദ്രകഥാപാത്രം. മമ്മദ് പിന്നീട് അതിൽനിന്ന് മുക്തനാകുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനാകുന്നു. വൈകാതെ പ്രവാസജീവിതത്തിലേക്ക് പറിച്ചുനടപ്പെടുന്നു.  പെപ്സി ബോട്ടിലുകൾ പെറുക്കിവിറ്റ ആദ്യനാളുകളിൽനിന്ന് ഗൾഫ് ജീവിതം തന്ന സൗഭാഗ്യങ്ങളുമായി തിരികെയെത്തുന്നതും പിന്നീട്, ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവിതം ജയിലഴിക്കുള്ളിലാക്കുന്നതുമൊക്കെയാണ് ലബ്ധപ്രതിഷ്ഠനായ ഒരെഴുത്തുകാരന്റെ കൈയടക്കത്തോടെ റഹീം പകർത്തിയിരിക്കുന്നത്. 

കണ്ണൂർ ജയിൽ സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫിസർ രാജേഷ്‌കുമാർ എന്നിവരുടെ പ്രോത്സഹനവും പിന്തുണയും കൊണ്ടാണ് ഇങ്ങനെയൊരു നോവൽ രൂപപ്പെട്ടതെന്ന് റഹീം പറയുന്നു. ലഹരിക്കെതിരേ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതാറുള്ള റഹീം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് സെൻട്രൽ ജയിലിൽനിന്ന് ദീർഘമായൊരു കത്തയച്ചു. ലഹരിയൊഴുകുന്ന വഴികളും പ്രതിരോധ നിർദേശങ്ങളുമൊക്കെയാണ് കത്തിലുള്ളത്. ഈ വർഷം ജൂലൈയിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി അമ്പത്തൊന്നുകാരനായ റഹീം പുറത്തിറങ്ങും. 

തന്റെ സ്വച്ഛവഴികളിൽ ഇരുൾപരത്തിയ ലഹരിമരുന്നിനെതിരേയുള്ള പോരാട്ടമായിരിക്കും പുറത്തിറങ്ങിയാൽ ആദ്യലക്ഷ്യമെന്ന് റഹീം പറയുന്നു. താൻ ജയിലിലെത്തുന്ന കാലത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലേതെന്നും റഹീം തിരിച്ചറിയുന്നു. രാസലഹരികൾ ഏറെ ആഴത്തിൽ കൗമാരക്കാരിലടക്കം വേരുകൾ പടർത്തുകയാണ്. ലഹരിക്കടിപ്പെട്ട പുതുതലമുറയിലെ കുട്ടികളിൽനിന്ന് രക്തബന്ധങ്ങളും ദയയും കരുണയുമൊക്കെ പടിയിറങ്ങുന്നു. മുന്നിൽ കാണുന്നവരെ കൊടും ശത്രുവിനെയെന്നപോലെ കൊന്നുതള്ളുകയാണ്. 

ഉറവിടത്തിൽതന്നെ ഉന്മൂലനം സാധ്യമായാലേ ലഹരിയുടെ നീരാളിക്കൈകളിൽനിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളൂ എന്നും അനുഭവവെളിച്ചത്തിൽ റഹീം പങ്കുവയ്ക്കുന്നു. നാട്ടിൽ സ്വന്തമായി കുറച്ച് കൃഷിസ്ഥലമുണ്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം അവിടെ ഒരു പശു ഫാം തുടങ്ങണം. ഒപ്പം കൃഷിയിൽ വ്യാപൃതനാകണം- ഇതാണ് റഹീമിന്റെ ആഗ്രഹം.

ആണുങ്ങൾ മാത്രമുള്ള വലിയൊരു ഗ്രാമമാണ് ജയിൽ എന്നാണ് റഹീമിന്റെ കാഴ്ചപ്പാട്. അതിൽ പലതരക്കാരുണ്ട്. മിക്കവരും ശാന്തരും സമാധാനപ്രിയരുമാണ്. ചെയ്തുപോയ തെറ്റുകളിൽ ഖിന്നരാണ് പലരും. പുറത്തിറങ്ങിയാൽ നല്ലൊരു ജീവിതം കൊതിക്കുന്നവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  14 days ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  14 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  14 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  14 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  14 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  14 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  14 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  14 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  14 days ago