HOME
DETAILS

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
Web Desk
March 23, 2025 | 3:03 PM

Pope Condemns Israeli Attack on Gaza Strip Calls for Immediate Silence of Weapons

റോം: മുപ്പത്തേഴ് ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജനങ്ങളുടെ മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന ജമേലി ആശുപത്രിയുടെ ജനാലക്കരികിലെത്തിയാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അഞ്ച് ആഴ്ചയിലധിക നീണ്ട ആശുപത്രി വാസത്തിനു ശേഷം ഇതാദ്യമായാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ഗുരുതരമായ ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. 

ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ദുഃഖമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകാനും മധ്യസ്ഥശ്രമങ്ങള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.' മാര്‍പ്പാപ്പ പറഞ്ഞു. 

അര്‍മീനിയയും അസര്‍ബൈജാനും സമാധാന കരാറിന്റെ അന്തിമരൂപം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. 'എത്രയും പെട്ടെന്ന് ഇത് ഒപ്പുവെക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കോക്കസുകളില്‍ സ്ഥിരസമാധാനം സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്റെ രോഗശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. പൂര്‍ണമായും ആരോഗ്യനില വീണ്ടെുടുക്കാന്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പക്ക് പ്രത്യേകപരിചരണം ആവശ്യമാണെന്നും ഇതിനാല്‍ പൊതുപരിപാടികളിലോ മറ്റു യോഗങ്ങളിലും പങ്കെടുക്കരുതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പ്പാപ്പ. ഒരു മാസം നീണ്ട ചികിത്സക്കു ശേഷം മാര്‍പ്പാപ്പ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്തമാര്‍ത്തയിലേക്ക് മടങ്ങി.

Pope Francis strongly condemns the Israeli attack on the Gaza Strip, urging an immediate halt to violence and calling for peace to restore stability in the region.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  19 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  19 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  19 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  19 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  19 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  19 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  19 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  19 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  19 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  19 days ago