HOME
DETAILS

മൂന്നു ദിവസം കൊണ്ട് മൂന്നു ലക്ഷത്തിലധികം രൂപ സമ്പാദിച്ച യാചകനെ പിടികൂടി ഷാര്‍ജ പൊലിസ്

  
Shaheer
March 24 2025 | 04:03 AM

Sharjah Police arrest beggar who earned over Rs 3 lakh in three days

ഷാര്‍ജ: മൂന്ന് ദിവസത്തിനുള്ളില്‍ യാചകന്‍ സമ്പാദിച്ചത് 14,000 ദിര്‍ഹം, അതായത് മൂന്നു ലക്ഷത്തി മുപ്പത്തിനായിരം രൂപയോളം. ആളുകളില്‍ ഇന്നും ഇത്രയും വലിയ തുക പിരിച്ചെടുത്ത ഇയാളെ ഷാര്‍ജ പൊലിസ് ജനറല്‍ കമാന്‍ഡിലെ ആന്റിബിഗിംഗ് യൂണിറ്റ് അറസ്റ്റ് ചെയ്തു.

ഭിക്ഷാടനം സുരക്ഷയ്ക്കും സാമൂഹിക വെല്ലുവിളികള്‍ക്കും കാരണമാകുന്ന ഒരു മോശം കാര്യമാണെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറും യാചകരുടെയും തെരുവ് കച്ചവടക്കാരുടെയും മോണിറ്ററിംഗ് ടീം മേധാവിയുമായ ബ്രിഗേഡിയര്‍ ജനറല്‍ ഒമര്‍ അല്‍ഗസല്‍ അല്‍ഷംസി പറഞ്ഞു. നിയമവിരുദ്ധമായ രീതിയില്‍ പെട്ടെന്ന് സമ്പന്നരാകാന്‍ വേണ്ടി യാചകര്‍ മറ്റുള്ളവരുടെ സഹതാപം ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിശുദ്ധ മാസത്തില്‍ ഒരു പള്ളിക്ക് സമീപമിരുന്ന് യാചനാവൃത്തിയില്‍ ഏര്‍പ്പെട്ട വ്യക്തിയെക്കുറിച്ച് പൊതുജനം പൊലിസില്‍ അറിയിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും പണത്തിനാവശ്യക്കാരനാണെന്നും പറഞ്ഞായിരുന്നു ഇയാള്‍ വിശ്വാസികളില്‍ നിന്നും പണം തട്ടിയിരുന്നത്. 
പൊലിസ് പട്രോളിംഗ് സംഘം എത്തി ഇയാളെ പിടികൂടി. പൊലിസ് പിടിയിലായപ്പോഴാണ് ഇയാള്‍ നിയമവിരുദ്ധമായാണ് രാജ്യത്ത് തുടരുന്നതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. പൊലിസ് പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം 14,000 ദിര്‍ഹം ഉണ്ടായിരുന്നു. അന്വേഷണത്തില്‍ വെറും മൂന്ന് ദിവസം കൊണ്ടാണ് ഇയാള്‍ ഇത് സമ്പാദിച്ചതെന്നും കണ്ടെത്തിയിരുന്നു.


റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച 'ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരു ഉത്തരവാദിത്തമാണ്' എന്ന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി ഭിക്ഷാടനം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഷാര്‍ജയില്‍ തുടരുകയാണ്. ഇതിനായുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് ഷാര്‍ജ പൊലിസിലെ ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ അല്‍ഷംസി പറഞ്ഞു. യാചകരെയും തെരുവ് കച്ചവടക്കാരെയും പിടികൂടുന്നതിനായി സൈനിക, സിവിലിയന്‍ പട്രോളിംഗിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും ഈ കാമ്പയിന്റെ ഭാഗമാണ്. 


യാചകരോട് പ്രതികരിക്കരുതെന്നും യാചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുകള്‍ 80040 എന്ന ടോള്‍ ഫ്രീ നമ്പറിലോ 901 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ അറിയിക്കണമെന്നും ഷാര്‍ജ പൊലിസ് അഭ്യര്‍ത്ഥിച്ചു.

Sharjah Police arrest a beggar who reportedly earned over Rs 3 lakh in just three days, uncovering an illegal begging operation in the city.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  3 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  3 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  3 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  3 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  3 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  3 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  3 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  3 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  3 days ago