HOME
DETAILS

ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി

  
March 24 2025 | 14:03 PM

Minimum wage should be paid to ASHA workers V Sivankutty demands from the Center

തിരുവനതപുരം: കേന്ദ്ര തൊഴിൽ നിയമങ്ങളുടെ ഭാഗമായി സ്കിം തൊഴിലാളികൾക്ക് പൂർണ്ണ തൊഴിലാളി എന്ന പദവി നൽകണമെന്ന് ആവശ്യവുമായി കേരള പൊതു വിദ്യാഭ്യാസമന്ത്രിയും തൊഴിൽ വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി. കേന്ദ്ര തൊഴിൽ മന്ത്രിയായ ഡോ മൻസുഖ് മാണ്ഡവ്യക്ക്‌ ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവംകുട്ടി കത്ത് എഴുതുകയായിരുന്നു. കേന്ദ്ര മന്ത്രിക്ക് എഴുതിയ കത്തിൽ അംഗനവാടി തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, ആശ തൊഴിലാളികൾ, മറ്റ് സ്കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 

കത്തിൽ 2008ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് നിയമം പറയുന്നുണ്ട്. എന്നാൽ സ്കിം തൊഴിലാളികൾക്ക്‌ ഈ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ന്യായമായ ശമ്പളം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള 1948ലെ മിനിമം വേതന നിയമം ഉറപ്പു നൽകുന്നുണ്ടെങ്കിലും സ്കിം തൊഴിലാളികൾക്ക് ഇത് ബാധകമായിരിക്കില്ല. 

1947ലെ വ്യവസായിക തർക്ക നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം തൊഴിലാളി എന്ന നിർവചനത്തിൽ നിന്നും സ്കിം തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനായി ഇത് വികസിപ്പിക്കണമെന്നും ഉന്നയിച്ചു. തൊഴിൽ അവകാശങ്ങളോടും സാമൂഹിക നീതിയോടുമുള്ള കേരളത്തിന്റെ പ്രതിപദ്ധത ഉറപ്പാക്കുന്നതിന് വേണ്ടി കാലത്തോളം നൽകുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കേന്ദ്ര തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുന്നതിനായി ഒരു മാതൃക നയം വികസിപ്പിക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച പ്രവർത്തിക്കാനുള്ള കേരളത്തിന്റെ സന്നദ്ധതയും ശിവൻകുട്ടി അറിയിച്ചു.

Minimum wage should be paid to ASHA workers: V Sivankutty demands from the Center



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ കാലത്ത് യുഎസിനും ഇറാനുമിടയില്‍ മഞ്ഞുരുകുമോ? രണ്ടാംഘട്ട ചര്‍ച്ചയും വിജയം; ട്രംപിനെ പ്രതിനിധീകരിച്ചത് സുഹൃത്തായ ശതകോടീശ്വരന്‍ സ്റ്റീവ് വിറ്റ്‌കോഫ്

latest
  •  5 days ago
No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  5 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  5 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  5 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  5 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  5 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  5 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  5 days ago