HOME
DETAILS

വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു

  
Sabiksabil
March 25 2025 | 09:03 AM

Walayar Girls Death CBI Sends Summons to Parents

 

കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സി.ബി.ഐ കോടതി സമൻസ് അയച്ചു. അടുത്ത മാസം 25-ന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കേസിൽ ഇവരെ സി.ബി.ഐ. പ്രതികളായി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ.യുടെ ഈ നീക്കം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതിചേർത്തത്. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. കുറ്റപത്രമനുസരിച്ച് മക്കളുടെ മുന്നിൽവെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുട്ടിയുടെ അമ്മ നൽകിയ ഹർജിയെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അമ്മയെ രണ്ടാം പ്രതിയായും അച്ഛനെ മൂന്നാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.

13, 9 വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മാതാപിതാക്കൾ അറിഞ്ഞുകൊണ്ട് തന്നെ കുട്ടികളെ പ്രതികൾക്ക് പീഡനത്തിന് വിട്ടുനൽകിയെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നിൽവെച്ചാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അച്ഛനും ഈ ക്രൂരകൃത്യത്തിന് സാക്ഷിയായി. 11 വയസ്സുള്ള മൂത്ത കുട്ടിയെ 2017 ജനുവരി 13-നും, 9 വയസ്സുള്ള ഇളയ കുട്ടിയെ അതേ വർഷം മാർച്ച് 4-നും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചയെന്ന് ആരോപിച്ച് വാളയാറിലെ അമ്മയുടെ നേതൃത്വത്തിൽ വൻ സമരപരമ്പരകൾ നടന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  4 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  4 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago