HOME
DETAILS

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി

  
March 25 2025 | 11:03 AM

Family Suspects Mystery in IB Officers Death Father Files Complaint with Police

 

തിരുവനന്തപുരം: ചാക്കയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ (24) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്ന് മനസ്സിലാകാത്തതിനാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനൻ ഐബിക്കും പൊലീസിനും പരാതി നൽകി. സഹപ്രവർത്തകനുമായുള്ള പ്രണയബന്ധത്തിൽ നിന്ന് അവൻ പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

മേഘ പറഞ്ഞിരുന്നത്, “എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകും. രാവിലെ കഴിക്കാൻ എന്തെങ്കിലും വാങ്ങി വയ്ക്കാം” എന്നാണ്. എന്നാൽ, രാത്രി പത്ത് മണിയോടെ ട്രെയിൻ അപകടത്തിൽ മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്. അവൾ സ്ഥിരമായി പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള ട്രാക്കിൽ എത്തണമെങ്കിൽ ആരെങ്കിലും അവളെ വിളിച്ച് അവിടേക്ക് പോകാൻ പ്രേരിപ്പിച്ചിരിക്കണം എന്നാണ് കുടുംബത്തിന്റെ സംശയം. മരിക്കുന്നതിന് തൊട്ടുമുമ്പ് അവളുടെ ഫോണിലേക്ക് വന്ന കോൾ ആരുടേതാണെന്ന് പരിശോധിക്കണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. മേഘയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഈ ഫോൺ പരിശോധിച്ച് കോൾ വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് ദുരൂഹത നീക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

“റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ ശേഷം അവൾ എന്തുകൊണ്ടാണ് റൂട്ട് മാറ്റിയത്? ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്കിലൂടെ നടക്കുകയായിരുന്നുവെന്ന് ചാനലിൽ കേട്ടു. മൊബൈൽ ഫോൺ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം,” മേഘയുടെ പിതാവ് മധുസൂദനൻ ആവശ്യപ്പെട്ടു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെ ഒരാളുമായി സൗഹൃദത്തിലായിരുന്നുവെന്ന് മേഘ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) യെ കഴിഞ്ഞ ദിവസമാണ് ചാക്കയിലെ റെയില്‍ പാളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  21 hours ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a day ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  a day ago
No Image

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് ​സ്ലോട്ടുകൾ

Kerala
  •  a day ago
No Image

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

uae
  •  a day ago
No Image

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

uae
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില്‍ മുസ്ലിംകള്‍ പള്ളിയിലെത്തിയത് കറുത്ത കൈവളകള്‍ ധരിച്ച്

National
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി

National
  •  a day ago
No Image

ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

National
  •  a day ago