HOME
DETAILS

ഓട്ടോയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപരമായി പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മനോജ്

  
Sudev
March 25 2025 | 12:03 PM

Manoj strategically takes Incident suspect who was riding in auto to police station

കണ്ണൂർ: കണ്ണൂരിൽ കൊലപാതകം നടത്തിയതിനു ശേഷം രക്ഷപ്പെടാനായി ഓട്ടോറിക്ഷയിൽ കയറിയ പ്രതിയെ പൊലിസിന് മുന്നിൽ എത്തിച്ചിരിക്കുകയാണ് കണ്ണൂർ കൂളിച്ചാൽ സ്വദേശിയായ മനോജ്. കഴിഞ്ഞദിവസം ഇതരസംസ്ഥാന തൊഴിലാളിയായ ഇസ്മെയിലിനെ വെട്ടിക്കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിയായ സുജോയിയെയാണ് മനോജ്‌ പൊലിസിനെ ഏൽപ്പിച്ചത്. തന്റെ ഓട്ടോയിൽ കയറിയ പ്രതിയായ സുജോയിയെ വളരെ തന്ത്രപരമായ നീക്കത്തിലൂടെയാണ് സുജോയ് പൊലിസ് സ്റ്റേഷനിൽ എത്തിച്ചത്. 

രാത്രിയിൽ കണ്ണൂർ റയിൽവെ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് പ്രതി മനോജിന്റെ ഓട്ടോയിൽ കയറിയത്. പ്രതിയുടെ വസ്ത്രങ്ങളിൽ പുരണ്ട ചോരത്തുള്ളികൾ മനോജിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒരു കൊലക്കേസിലെ പ്രതിയാണെന്ന് മനോജിന് സംശയം തോന്നുകയായിരുന്നു. ഈ സമയത്ത് നാട്ടിലെ ഒരു സുഹൃത്തിനെ മനോജ്‌ വിളിച്ചു അന്വേഷിച്ചപ്പോൾ നാട്ടിൽ ഒരു കൊലപാതകം നടന്നുവെന്ന് അറിയാനും സാധിച്ചു.

കൊലപാതകം നടത്തിയ പ്രതിയുടെ ഫോട്ടോ അപ്പോൾ തന്നെ മനോജിന് വാട്സ് ആപ്പിൽ ലഭിക്കുകയും ചെയ്തു. രാത്രി വളപട്ടണം എത്തിയപ്പോഴായിരുന്നു ഈ കൊലപാതകത്തിന്റെ വിവരം തന്റെ നാട്ടിലുള്ളവർ മനോജിനെ അറിയിച്ചിരുന്നത്. ഉടനെത്തന്നെ മനോജ് തന്ത്രപരമായി പ്രതിയെ വളപ്പട്ടണം പൊലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലിസ് ഉടനെ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

മുംബൈയിൽ നേരത്തെ ജോലി ചെയ്ത മനോജിന് ഹിന്ദി നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിക്ക് യാതൊരുവിധ സംശയം തോന്നാത്ത രീതിയിൽ പ്രതിയെ കൃത്യമായി പൊലിസ് സ്റ്റേഷനിൽ എത്തിക്കാൻ മനോജിന് സാധിച്ചു. മനോജിന്റെ ഈ മികച്ച നീക്കത്തിനെ കണ്ണൂർ എസ്പി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജ്യ ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  3 days ago
No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  3 days ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  3 days ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  3 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  3 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  3 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  3 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  3 days ago