HOME
DETAILS

75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; സംസ്ഥാനത്ത് ആത്മഹത്യാ നിരക്കിൽ വൻ വർധന

  
അശ്റഫ് കൊണ്ടോട്ടി
March 26, 2025 | 1:39 AM

Kerala Suicide Rate Soars in 2025 1785 Deaths in 75 Days Alarming Increase in Suicide Cases12

മലപ്പുറം: പുതുവർഷം പിറന്നിട്ട് ഇന്നേക്ക് 85 ദിവസം. രണ്ടാഴ്ച മുമ്പുവരേയുള്ള കണക്കെടുപ്പിലെ വിവരം കേട്ട് അമ്പരക്കുകയാണ് കേരളം. 75 ദിവസങ്ങൾക്കിടെ 1785 മനുഷ്യരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ പുതിയ കണക്കാണിത്.  കാരണമറിയാത്തതോ മൂടിവെക്കപ്പെട്ടതോ ആയ ആത്മഹത്യകൾക്ക് വേറെ കണക്കിലാണിടം.  ജനുവരി മുതൽ ഈ മാസം 16 വരേ വിവിധ ജില്ലകളിൽ 1785 ജീവനുകളാണ് ഒരുകുപ്പി വിഷത്തിലോ ഒരുമുഴം കയറിലോ വേറെ മാർഗങ്ങളിലൂടെയോ അവസാനിപ്പിച്ചത്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇതിനുപുറമേയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആത്മഹത്യാ നിരക്ക് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്.

ദാമ്പത്യത്തകർച്ച, പ്രണയ നൈരാശ്യം, ലഹരി, മാനസിക പ്രശ്നങ്ങൾ, സാമ്പത്തികബാധ്യത തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മാരകമായ അസുഖം, ഭീമമായ കട ബാധ്യത എന്നിവകൊണ്ടും കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യ ചെയ്തവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ദാമ്പത്യപ്രശ്നങ്ങളാൽ കുട്ടികളെകുരുതികൊടുത്തുള്ള ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. യുവാക്കളിലും കൗമാരക്കാരിലുമാണ് കൂടുതൽ ആത്മഹത്യകളെന്നതും ഗൗരവ നിരീക്ഷണം അർഹിക്കുന്നു. ആത്മഹത്യകളിൽ 15 ശതമാനത്തിലും ലഹരിയുടെ ഉപയോഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.  

    രണ്ട് വർഷമായി ആത്മഹത്യാ നിരക്ക് കൂടി വരുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2023ൽ 10,724 പേരാണ് സ്വയം ജീവിതമവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം 10,779 ആയി അതുയർന്നു. എന്നാൽ ഈ വർഷം രണ്ടര മാസത്തിനിടെ തന്നെ 1785 ആയി വളർന്നു. കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. കൊല്ലം സിറ്റിയിൽ 133 പേരും, റൂറലിൽ 122 പേരുമടക്കം 255 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം 71, പത്തനംതിട്ട 58, ആലപ്പുഴ 137, കോട്ടയം 35, ഇടുക്കി 86, എറണാകുളം 186, തൃശൂർ 209, പാലക്കാട് 191, മലപ്പുറം 120, കോഴിക്കോട് 157, വയനാട് 51, കണ്ണൂർ 157, കാസർകോട് 70, റെയിൽവേ പൊലിസിൽ റിപ്പോർട്ട് ചെയ്ത രണ്ടെണ്ണവുമുണ്ട്. 

 

 

Kerala's suicide rate has seen a drastic rise in 2025, with 1785 deaths recorded in the first 75 days of the year. The Internal Ministry's recent report highlights a concerning increase in suicides compared to previous years, with many cases remaining unexplained or hidden. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  8 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  8 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  8 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  8 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  8 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  8 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  8 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  8 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  8 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  8 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  8 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  8 days ago