
കറുപ്പിനേഴഴക് കവിതയിൽ മാത്രം; നിറത്തിന്റെ പേരിലുള്ള അപമാനം തുടർകഥയാകുമ്പോൾ

നിറത്തിൻ്റെ പേരിൽ അപമാനം നേരിട്ടതിനെകുറിച്ച് നവമാധ്യമത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നെഴുത്ത്.കുറിപ്പ് ചർച്ചയായതോടെ ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ഭരണ, പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളും കലാ, സാംസ്കാരിക രംഗത്തെപ്രമുഖരും രംഗത്തെത്തി. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം രാവിലെ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തു. പിന്നാലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശമെന്ന് അവര്‍ തുറന്നുപറയുന്നു. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണ്. കറുപ്പ് അത്രയും മനോഹരമായ നിറമാണ്. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും അവര്‍ കുറിച്ചു. പിന്നാലെ പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷേ, ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയില്‍ ഇരിക്കുന്ന സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നു. കറുപ്പിന് എന്താണ് കുഴപ്പം. തന്റെ അമ്മയുടെ നിറം കറുപ്പായിരുന്നുവെന്നും ആ കറുപ്പ് തനിക്ക് കിട്ടാത്തതിലായിരുന്നു കുട്ടിക്കാലത്തെ വിഷമമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ധീരമായ പ്രതികരണം മുൻവിധികൾക്ക് വിധേയരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുകയാണെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം പേരാണ് ഏറ്റെടുത്തത്.
ഇതിന് മുന്നേ കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വര്‍ണവെറി പരാമര്‍ശം നടത്തിയിരുന്നു. മോഹിനിയാട്ടം പുരുഷന്മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവകാശപ്പെട്ട സത്യഭാമ കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും പറഞ്ഞു വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
സൗന്ദര്യമില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരേണ്ടെന്നും മോഹിനിയാട്ടം സൗന്ദര്യമുള്ളവര്‍ക്കുള്ള കലയാണെന്നും തിരുവനന്തപുരത്ത് വസതിയില്‍ ചെന്നുകണ്ട മാധ്യമപ്രവര്‍കരോടായിരുന്നു സത്യഭാമ പറഞ്ഞത്.
സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്- തുടങ്ങിയ അധിക്ഷേപങ്ങൾ നടത്തുകയും പരാമര്‍ശത്തില്‍ ഒരു കുറ്റബോധവുമില്ല. താന്‍ ഇനിയും പറയും. വര്‍ണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. കലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതികരിക്കും. സൗന്ദര്യത്തെ കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍ പോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവര്‍ത്തകർക്ക് മുന്നിൽ തന്റെ മനോവൈകല്യം തുറന്നു കാട്ടി ഏറെ വൈകാതെയാണ് നിറത്തിന്റെ പേരിലുള്ള അടുത്ത സംഭവം.
ചാതുര്‍വര്‍ണ്യവും ബ്രാഹ്മണ്യവുമൊക്കെ നാടുനീങ്ങിയെന്നു വലിയവായില്‍ പറയാമെന്നല്ലാതെ ‘സാംസ്‌കാരിക’ കേരളത്തിന്റെ ഉള്ള് ഇക്കാലത്തും ജാതി, മത, വര്‍ണ ചിന്തകളാല്‍ തിടംവച്ചുകിടക്കുക തന്നെയാണ്. അത്രമേല്‍ വെറുക്കപ്പെടേണ്ട, അകറ്റിനിര്‍ത്തേണ്ട നിറമാണ് കറുപ്പ് എന്നത് മനുവാദത്തോളം പോന്നൊരു അശ്ലീല കാഴ്ചപ്പാടാണ്. കറുപ്പ് അശ്ലീലവും വെളുപ്പ് ശ്ലീലവുമാകുന്നത് ഏത് മാനദണ്ഡത്തിലാണെന്നതുകൂടി അന്വേഷിക്കുമ്പോള്‍ മാത്രമേ ശാരദാ മുരളീധരനെപ്പോലെയുള്ളവര്‍ അനുഭവിക്കുന്ന വര്‍ണവെറിയുടെ ആഴമറിയാന്‍ കഴിയൂ. സൗന്ദര്യത്തിന്റെ അഴകളവുകളില്‍ വെളുപ്പിന് എങ്ങനെയാണ് മേല്‍ക്കൈ വരുന്നതെന്നുകൂടി ചിന്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 3 minutes ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• 32 minutes ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• an hour ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• an hour ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• an hour ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• an hour ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു
Kerala
• an hour ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 hours ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ
Kerala
• 2 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 2 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 2 hours ago
മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 3 hours ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 3 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 3 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 11 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 11 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 12 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 12 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 4 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 4 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 4 hours ago