
ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്റാഈല്‍ ആക്രമണത്തില്‍ ഒരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടു. ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജബലിയ ക്യാംപില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിന് നേരെയാണ് അക്രമണമുണ്ടാടത്. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഉള്‍പെടെ ഒമ്പത് പേരാണ് ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
'ഹമാസ് വക്താവ് ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂന്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായിരിക്കുന്നു. ജബലിയ ക്യാംപിലെ അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ രക്ത സാക്ഷിത്വം' ഹമാസ് ടെലഗ്രാമില്‍ അറിയിക്കുന്നു.
വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ തലങ്ങും വിലങ്ങും ആക്രമണം നടത്തുകയാണ് ഇസ്റാഈല്‍. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പെട നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാഴ്ചക്കിടെ നിരവധി നേതാക്കളേയും ഹമാസിന് നഷ്ട
മായി.
മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂം പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍, ഫലസ്തീന് ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ് തുടങ്ങിയവര്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ നേതാക്കളില്‍ ഉള്പെടുത്തുന്നു.
നാസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇസ്മാഈല്‍ ബര്‍ഹൂം കൊല്ലപ്പെടുന്നത്. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന ആശുപത്രി സയണിസ്റ്റ് സേന ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ ആക്രമണം. ബര്‍ദാവിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ഗസ്സയിലെ ഖാന് യൂനിസില്‍ ഇവര്‍ താമസിച്ച അല്‍മവാസി ക്യാംപിലെ ടെന്റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്ക്കാരം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം.
അബൂ ഹംസയും അദ്ദേഹം താമസിച്ച ടെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ 25കാരന്റെ. അദ്ദേഹത്തിന്റെ ഭാര്യയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് അരലക്ഷം പിന്നിട്ടിരിക്കുകയാണ്. കുറഞ്ഞത് 50,021 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 113,274 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ശരിയായ മരണക്കണക്ക് 61,700 വരുമെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന അവശിഷ്ടങ്ങളില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കിയാലുള്ള കണക്കാണിത്. 14,000 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗസ്സയെ സമ്പൂര്‍ണമായി പിടിച്ചെടുത്ത് അവിടെ സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്റാഈലിന്റെ നീക്കം.
ഫലസ്തീന് ജനതക്ക് സൈനിക നടപടിയിലൂടെ പിന്തുണ നല്കുന്ന യെമനിലെ ഹൂതികള്‍ക്കെതിരാ ആക്രമണം അമേരിക്കയും തുടരുകയാണ്.
അതേസമം, ഇസ്റാഈല്‍ നരവേട്ടക്കെതിരായ പ്രതിഷേധവും ശക്തമാണ്.
Abdul Latif al-Kanou, a Hamas spokesperson, was killed in an Israeli airstrike early today in the Jabaliya camp. The attack targeted his residence, resulting in his martyrdom along with eight others.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 8 hours ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 8 hours ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 8 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 8 hours ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 8 hours ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 8 hours ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 9 hours ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 9 hours ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 9 hours ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 9 hours ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 10 hours ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 11 hours ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 11 hours ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 12 hours ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 12 hours ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 12 hours ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 12 hours ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 11 hours ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 11 hours ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 11 hours ago