HOME
DETAILS

ചെറിയ പെരുന്നാളിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; പെരുന്നാൾ ഞായറാഴ്ചയെങ്കിൽ അഞ്ച് ദിവസം അവധി

  
Sajad
March 27 2025 | 12:03 PM

Bahrain Announces 3-Day Holiday for Eid Al-Fitr 5 Days if Eid Falls on Sunday

മനാമ: ബഹ്റൈനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് മൂന്ന് ദിവസത്തെ അവധി  പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രകാരം രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവക്ക് പെരുന്നാൾ ദിവസവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചെറിയ പെരുന്നാൾ ഞായറാഴ്ചയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങളുൾപ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 

അതേസമയം, ഖത്തർ സെൻട്രൽ ബാങ്ക് ഇന്നലെ, ഖത്തറിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഈദ് അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ 30 ഞായറാഴ്ച മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ അവധി ആയിരിക്കും. പതിവ് അവധി ദിവസങ്ങളായ വെള്ളിയും ശനിയും കഴിഞ്ഞു ഏപ്രിൽ 6 ഞായറാഴ്ച മുതൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.

മാർച്ച്‌ 30 ഞായറാഴ്ചയാണ് ഈദ് അവധി ആരംഭിക്കുന്നതെങ്കിലും 28,29 വെള്ളി, ശനി ദിവസങ്ങൾ പതിവ് അവധിയായിരിക്കും.പതിവ് അവധി ദിവസങ്ങൾ കൂടി കൂടിയാൽ ഒമ്പത് ദിവസം ബാങ്കുകൾ അവധിയായിരിക്കും. നീണ്ട അവധി ദിവസങ്ങളുള്ളതിനാൽ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക.

അതേസമയം, യുഎഇയിൽ മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയാണ് ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ ഇത് നാല് ദിവസത്തെ ഇടവേളയായി മാറും. മാര്‍ച്ച് 29 ന് മാസം കണ്ടില്ലെങ്കില്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ചെറിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെയാണ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍, അഞ്ച് ദിവസത്തെ അവധി ലഭിക്കും. 

സഊദിയിൽ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തെ ലീവ് ലഭിക്കുക.

Bahrain has declared a three-day public holiday for Eid Al-Fitr, as announced by Crown Prince and Prime Minister Salman bin Hamad Al Khalifa. Government ministries and agencies will remain closed during this period. If Eid falls on a Sunday, the holiday will extend to five days, including the weekend. Stay updated with the latest official announcements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  17 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  17 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  17 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  18 hours ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  18 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  18 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  18 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  18 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  18 hours ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  19 hours ago