HOME
DETAILS

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

  
March 27, 2025 | 3:54 PM

Twin Blasts Rock Pakistan Claiming 8 Lives and Injuring Several

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. സംഭവത്തിൽ എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ബലൂചികളല്ലാത്തവരെയും പൊലിസിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ബലൂചികളല്ലാത്തവർ സഞ്ചരിച്ചിരുന്ന പാസഞ്ചർ ബസിനു നേരെയായിരുന്നു ആദ്യ ആക്രമണം. ഗ്വാദർ ജില്ലയിലെ തീരദേശ മേഖലയായ പസ്‌നിയിൽ തീവ്രവാദികൾ ബസ് തടഞ്ഞ് നിർത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

പൊലിസിനെ ലക്ഷ്യമിട്ടാണ് മറ്റൊരാക്രമണം നടന്നത്. ബലൂചിസ്‌താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലിസ് വാഹനത്തിന് സമീപം ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി സ്ഫോടനം വഴിയായിരുന്നു ആക്രമണം.

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. സൈന്യത്തെയും ബലൂചികളല്ലാത്തവരെയും ലക്ഷ്യമിട്ട് ഇവർ തുടർച്ചയായി ആക്രമണം നടത്തി വരികയാണ്. നേരത്തെ നൗഷ്കി-ഡൽബന്ദിൻ ദേശീയ പാതയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 90 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച പാകിസ്ഥാൻ, നൗഷ്കിയിലെ ആക്രമണത്തിൽ അഞ്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

Twin terror attacks in Pakistan's restive Balochistan province have left at least eight dead and multiple others injured, with fears of a rising death toll. The assaults specifically targeted non-Baloch civilians and police personnel. In the first attack, militants stopped a passenger bus in Pasni, a coastal area of Gwadar district, and opened fire, killing six. Many of the wounded remain in critical condition. Authorities warn that the situation remains tense as investigations continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  3 days ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  3 days ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  3 days ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  3 days ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  3 days ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  3 days ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  3 days ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  3 days ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago