HOME
DETAILS

മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ്; വേനലവധിയില്‍ കുളങ്ങളിലും പുഴകളിലുമിറങ്ങുന്ന കുട്ടികള്‍ ജാഗ്രത പാലിക്കുക

  
Laila
March 28 2025 | 03:03 AM

Children should be careful when entering ponds and rivers during the summer holidays

കണ്ണൂർ: വേനലവധി തുടങ്ങിയതോടെ രക്ഷിതാക്കളുടെ വേവലാതിയും തുടങ്ങി. നിരവധിയായ അപകടങ്ങളിൽ കുരുന്നുകളുടെ ജീവൻ നഷ്ടപ്പെടുന്നത് വേനലവധി കാലത്താണ്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്ന കുട്ടികളും അവരെ രക്ഷിക്കാൻ മുൻകരുതലോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മരണക്കയത്തിൽ മുങ്ങിത്താഴുന്നത്. 

വേനലവധിക്കാലത്ത് ഏറ്റവും കുടുതൽ കുട്ടികൾ മരണപ്പെടുന്നത് ജലാശയങ്ങളിൽ മുങ്ങിയാണ്. നീന്തലറിയാത്ത കുരുന്നുകൾ യാതൊരു മുന്നൊരുക്കവുമില്ലാതെ ജലാശയങ്ങളിൽ ഇറങ്ങുന്നതാണ് ജീവനെടുക്കുന്നത്. ഈയവസ്ഥയിൽ ജലാശയങ്ങളിലെ മുങ്ങിമരണങ്ങളെ കുറിച്ച് ബോധവൽകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പൊലിസ്. 

മുന്നറിയിപ്പ് വീഡിയോയിൽ നിന്ന്.., 'ജലാശയങ്ങളിലെ അപകട സാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസിലാക്കുക. മുതിർന്നവരുടെ കൂടെയല്ലാതെ കുഞ്ഞുങ്ങൾ വെള്ളത്തിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകർ ഉള്ള കേന്ദ്രങ്ങളിൽ മാത്രമേ അയയ്ക്കാവൂ. നീന്തൽ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാർക്കൊപ്പം മാത്രമായി കുട്ടികൾ കളിക്കാനോ കുളിക്കാനോ മീൻ പിടിക്കാനോ പോകുന്നില്ലെന്ന് ഉറപ്പാക്കണം. 

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനായി മുൻകരുതലില്ലാതെ എടുത്തുചാടരുത്. കയറോ, കമ്പോ, തുണിയോ അപകടത്തിൽ പെട്ടയാൾക്ക് എത്തിച്ചുനൽകണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തിൽ ടയറിന്റെ ട്യൂബിൽ നീണ്ട കയറുകെട്ടി നൽകാവുന്നതാണ്.

 

നീന്തൽ ആരോഗ്യത്തിനും ഗുണം 
മുങ്ങിമരണം ഒഴിവാക്കാൻ നീന്തൽ ശാസ്ത്രീയമായി അഭ്യസിക്കണം. ഈ വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് നീന്തൽ ആഭ്യസിക്കുന്നതിന് രക്ഷിതാക്കളും സന്നദ്ധസംഘടനകളും വഴിയൊരുക്കണം. നീന്തൽ പരിശീലിപ്പിക്കുന്നതിന് പരിശീലകരെ കണ്ടെത്തണം. നീന്തലിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. 
ഹൃദയാരോഗ്യവും ഹൃദയ പ്രവർത്തനവും മെച്ചപ്പെടുത്തും. പേശികളുടെ ശക്തി വർധിപ്പിക്കാനും പേശികളെ ടോൺ ചെയ്യാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരവഴക്കവും ചലനവ്യാപ്തിയും മെച്ചപ്പെടുത്തും. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  a minute ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം; നോമ്പെടുക്കേണ്ടത് മൂന്ന് രൂപത്തില്‍

qatar
  •  8 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  21 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  24 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  38 minutes ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  an hour ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  2 hours ago