HOME
DETAILS

മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ മകളെ സാമ്പത്തികമായി ചൂഷണം നടത്തിയെന്ന് പിതാവ്

  
March 29 2025 | 12:03 PM

Meghas incident Father alleges IB officer exploited daughter financially

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയായ മേഖലയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണമായി പിതാവ് മധുസൂദനൻ. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്നാണ് പിതാവ് ആരോപിച്ചത്. ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചു നൽകിയെന്നും മരണസമയത്ത് തന്റെ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പിതാവ് ചൂണ്ടിക്കാട്ടി. മേഖയുടെ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 

മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പലസ്ഥലങ്ങളിലായി എടിഎം കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഫെബ്രുവരി 28ന് ലഭിച്ച ശമ്പളം വരെ മേഘ ഇയാൾക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാ മാസവും ഇത്തരത്തിൽ പണം ഇടപാട് നടന്നിട്ടുണ്ട്. ഓരോ മാസത്തെയും ചിലവിനു വേണ്ടി മേഘയ്ക്ക് സുകാന്ത്‌ കുറച്ചു പണം അയച്ചു നൽകിയതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ജോലിയുടെ പരിശീലന സമയത്ത് ആയിരുന്നു മേഖ സുകാന്തുമായി പരിചയത്തിൽ ആവുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് സുകാന്ത്‌. മലപ്പുറം സ്വദേശിയുമായി പ്രണയത്തിലായിരുന്നു എന്ന് മേഖ വീട്ടിൽ പറഞ്ഞിരുന്നു. മേഘയുടെ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണോ എന്ന് കരുതി മാതാപിതാക്കൾ മേഖലയെ വിളിച്ചപ്പോഴാണ് സുകാന്തിനൊപ്പം മേഖ എറണാകുളത്താണ് എന്നുള്ള വിവരം ഇവർക്ക് ലഭിച്ചിരുന്നത്. 

മാർച്ച് 24നായിരുന്നു മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പത്തനംതിട്ട ജില്ല സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞു മടങ്ങുക മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ലഭിച്ചിരുന്നത്. പ്രണയ നൈരാശ്യമാണ്‌ മരണത്തിന് കാരണമായതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. സുകാന്ത്‌ മേഖയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Meghas incident Father alleges IB officer exploited daughter financially



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  4 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  4 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  4 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  4 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  4 days ago