HOME
DETAILS

കേരള സര്‍വകലാശലയില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഡിജിപിക്ക് പരാതി

  
Web Desk
March 30 2025 | 01:03 AM

Complaint to DGP regarding missing answer sheet from Kerala university

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചുവെന്ന് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലും പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. 

സംഭവത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പരീക്ഷ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നിനാണ് യോഗം. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വി.സി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വി.സി. അറിയിച്ചു. 
മുല്യനിര്‍ണയത്തിന് കൈമാറിയ എം.ബി.എ അവസാനവര്‍ഷ പ്രൊജക്ട് ഫിനാന്‍സ് വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളായിരുന്നു അധ്യാപകനില്‍ നിന്നും നഷ്ടപ്പെട്ടത്. ഇതോടെ എം.ബി.എ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനവും വൈകി. വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ.

പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എം.ബി.എ മൂന്നാം സെമസ്റ്റര്‍ 'പ്രൊജക്ട് ഫിനാന്‍സ്' വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍ നിന്നും വീണു പോയെന്നാണ് അധ്യാപകന്റെ വിശദീകരണം. ഇതു സംബന്ധിച്ച് പാലക്കാട് പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. സര്‍വകലാശാലയുടെ പിഴവു മൂലം ഭാവി പ്രതിസന്ധിയിലായെന്ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു.

Complaint to DGP regarding missing answer sheet from Kerala university



 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ

International
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  2 days ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  2 days ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  3 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  3 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago