HOME
DETAILS

സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ

  
Web Desk
May 31 2025 | 07:05 AM

PV Anwar Slams M Swaraj as Pinarayis Spokesperson Ignoring Malappuram Issues

നിലമ്പൂര്‍: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സി.പി.എം നേതാവുമായ എം. സ്വരാജിനെതിരെ കനത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.വി. അന്‍വര്‍. പിണറായിസത്തെ അനുകൂലിക്കുന്നതില്‍ സ്വരാജ് മുന്‍പന്തിയിലാണെന്നും, വിദേശ രാഷ്ടീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന അദ്ദേഹത്തിന്, സ്വന്തം മലപ്പുറത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള താത്പര്യമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വരാജ് എന്റെ സുഹൃത്താണ്, എനിക്കിഷ്ടവുമാണ്. എന്നാല്‍ അദ്ദേഹം പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ്. നിലമ്പൂരില്‍ മനുഷ്യരെ വന്യമൃഗങ്ങള്‍ കൊന്നുതിന്നപ്പോള്‍ ഒരു പ്രതികരണവും ഉണ്ടാക്കാതെ ഒഴിഞ്ഞുമാറിയതും അന്‍വര്‍ ചൂണ്ടിക്കാട്ടി. "സുഹൃത്തായിരിക്കും, പക്ഷേ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ നോക്കാതെ ഫലസ്തീന്‍ വിഷയത്തില്‍ മാത്രം പ്രതികരിക്കുന്നത് എന്തിനാണ്?" എന്നായിരുന്നു അന്‍വറിന്റെ ചോദ്യം.

പ്രളയം ഉണ്ടായപ്പോള്‍ സ്വരാജിനെ കണ്ടോ

നിലമ്പൂരില്‍ പ്രളയം ഉണ്ടായപ്പോള്‍ സ്വരാജിനെ കണ്ടോ എന്ന ചോദ്യം ഉന്നയിച്ച അന്‍വര്‍, വീടുകള്‍ നഷ്ടപ്പെട്ടവരില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ വീട് നല്‍കിയോയെന്ന് ചോദിച്ചു. "മലപ്പുറത്തെ സംഘടനകളും വ്യക്തികളും ചേർന്ന് വീടുകൾ നിർമിച്ചു കൊടുത്തപ്പോഴും സർക്കാർ പിന്തുണ കാണിച്ചില്ല. വാക്കുകൾ മാത്രം മതി, നടപടി എവിടെയാണ്?" എന്നായിരുന്നു അന്‍വറിന്റെ ചോദ്യങ്ങള്‍. വയനാട്ടിലെ ദുരിതബാധിതർക്കായി നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 700 കോടി രൂപ എവിടേ എന്നും അദ്ദേഹം ചോദിച്ചു.

യു.ഡി.എഫ്, എല്‍.ഡി.എഫ് -  വിമര്‍ശനം

താൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയതോടൊപ്പം, യു.ഡി.എഫിലെ പ്രവേശനത്തെക്കുറിച്ചും തുറന്നുപറഞ്ഞു. "സതീശനാണ് തടസ്സം. യൂ.ഡി.എഫില്‍ നിന്ന് പ്രതികരണമില്ല. ചില നേതാക്കൾക്ക് എന്നോട് വ്യക്തിപരമായ എതിർപ്പ് ഉണ്ട്. ഞാൻ അവരുടെ പുറകെ പോയിട്ടില്ല. അവർ തന്നെ സഹകരണമെന്നു പറഞ്ഞു വന്നതെന്ന്," അന്‍വര്‍ പറഞ്ഞു.

"മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞത്. ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ത്തത് വ്യക്തമായ കാരണങ്ങൾ കാരണമാണ്. താൻ പിന്തുണ നൽകിയിട്ടും അവൻ തോറ്റാൽ, അതിന്റെ ഉത്തരവാദിത്വം എനിക്ക് വരും,” അൻവർ വ്യക്തമാക്കി.

പിണറായിസത്തിനെതിരെ പോരാട്ടം തുടരും

സി.പി.എം നയങ്ങൾ തങ്ങളുടെ മട്ടുവിട്ടെന്ന് ആരോപിച്ച അന്‍വര്‍, സോഷ്യലിസവും മതേതരത്വവുമാണ് തന്നെ ആ കക്ഷിയിലേയ്ക്ക് ആകർഷിച്ചതെങ്കിലും പിന്നീട് വര്‍ഗീയതയിലേക്കാണ് പാർട്ടി നീങ്ങിയതെന്ന് പറഞ്ഞു. “സാധാരണക്കാര്‍ക്കായി സംസാരിച്ചപ്പോള്‍ അധികപ്രസംഗിയായെന്ന പേരില്‍ ഞാന്‍ മുദ്രകുത്തപ്പെട്ടു. അതെ, ആ അധികപ്രസംഗം തുടരും. ഭൂരിപക്ഷ ഭീഷണി കണ്ട് പിന്നോട്ടു 

 TMC leader and former MLA P.V. Anwar has launched a strong attack on LDF's Nilambur bypoll candidate M. Swaraj, accusing him of being a mouthpiece for Chief Minister Pinarayi Vijayan. Anwar criticized Swaraj for vocally supporting international issues like Palestine but remaining silent on local crises in Malappuram, including floods and wild animal attacks. He also alleged that the state government failed to deliver promised aid and housing to the affected people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  a day ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  a day ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago
No Image

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഷെയ്ഖ് മുജീബുറഹ്മാന്‍ പുറത്ത്; പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങള്‍

International
  •  a day ago