HOME
DETAILS

മാധ്യമപ്രവര്‍ത്തകനായ പോരാളി; ഈയിടെ കൊല്ലപ്പെട്ട ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖാനൂഇനെ അറിയാം

  
Web Desk
March 30 2025 | 07:03 AM

Who Was Abdel Latif al-Qanoua Hamas Spokesperson Assassinated by Israel

വാക്കുകളും തൂലികയും ഒരു പോലെ ആയുധമാക്കിയവന്‍. വാക്കുകള്‍ തീപെയ്യിച്ച് ആയിരങ്ങള്‍ക്ക് പോരാട്ട വഴിയില്‍ പ്രചോദനമായ നേതാവ്. 
ഹമാസിന്റെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കഴിഞ്ഞ ദിവസം ഇസ്റാഈല്‍ വധിച്ച അബ്ദുല്‍ ലത്തീഫ് അല്‍ ഖാനൂഅ്. 2025 മാര്‍ച്ച് 27ന് പുലര്‍ച്ചെ ജബാലിയ അഭയാര്‍ഥി ക്യാംപിലെ ടെന്റിന് നേരെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം വധിക്കപ്പെടുന്നത്. 

1981 ഏപ്രില്‍ 24ന് വടക്കന്‍ ഗസ്സയിലെ ജബാലിയയിലാണ് അദ്ദേഹം ജനിക്കുന്നത്. അവിടെ തന്നെയാണ് അദ്ദേഹം ജനിച്ചു വളരുന്നത്. അല്‍രിഫായ, ഉസാമ ബിന്‍ സയാദ് എന്നീ സ്‌കുളുകളില്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അബൂഉബൈദ അമീര്‍ബിന്‍ സ്‌കൂളിലായിരുന്നു തുടര്‍പഠനം. 2002ല്‍ തന്റെ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി. 2005ല്‍ ഗസ്സ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ഡിഗ്രിയും ഇന്റര്‍പ്രിറ്റേഷന്‍ ഓഫ് ഖുര്‍ആനില്‍ പി.ജിയും ചെയ്തു. 2014ല്‍ അല്‍ അഖ്സ സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പില്‍ പി.ജി ചെയ്തു. 2019ല്‍ പി.എച്ച്ഡി എടുത്തു. ലബനാനിലെ ട്രിപ്പോളി സര്‍വ്വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി ചെയ്തത്.  

abdul3.jpg

 2000ല്‍ രണ്ടാം ഇന്‍തിഫാദയിലൂടെടെയാണ് അദ്ദേഹം തന്റെ പോരാട്ട ജീവിതം ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി പഠനകാലത്ത് തന്നെ ഇസ്‌ലാമിക് ബ്ലോക്കിന്റെ അണിയറയില്‍ ചേര്‍ന്നു. സ്റ്റുഡന്റ്സ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം താമസിയാതെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. നോര്‍ത്ത് ഗസ്സാ ഗവര്‍ണറേറ്റില്‍ നിരവധി മാധ്യമ ഓഫിസുകളില്‍ ജോലി ചെയ്തു അദ്ദേഹം.  2016-ല്‍ ഹമാസിന്റെ ഔദ്യോഗിക മാധ്യമ വക്താവായി.

സമ്പൂര്‍ണ്ണ വിമോചനം നേടും വരെ അധിനിവേശത്തിനെതിരെ  എല്ലാ തരത്തിലും ചെറുത്തുനില്‍ക്കാനുള്ള അവകാശം ഫലസ്തീനികള്‍ക്കുണ്ടെന്ന് അല്‍ ഖാനൂഅ് വിശ്വസിച്ചു. അഭയാര്‍ത്ഥികളുടെ മടങ്ങിവരവ് എന്നതിനെ അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പു നല്‍കുന്ന അവകാശമാണെന്നും അദ്ദേഹം ഉറക്കെ പറഞ്ഞു.  ഇസ്‌റാഈലിനെ പരിഗണിക്കുക പോലും ചെയ്യാത്ത, 1967ലെ അതിരുകള്‍ ഉള്‍ക്കൊള്ളുന്ന ഫലസ്തിന്‍ രാജ്യമാണ് നീതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ഓസ്‌ലോ ഉടമ്പടിയെ അദ്ദേഹം എന്നും നിഷേധിച്ചു. അവ വ്യക്തമായ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അവ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ വിഭജനം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എക്കാലത്തും ഊന്നിപ്പറഞ്ഞു.  

abdul4.jpg

ഫലസ്തീന്‍ അതോറിറ്റി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനെ അല്‍ ഖാനൂഅ് എന്നും വിമര്‍ശിച്ചിരുന്നു. പി.എല്‍.ഓയെ ഉടച്ചുവാര്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ വിമോചനം ഒരു ഏകീകൃത ദേശീയ പരിപാടിയിലൂടെ മാത്രമേ ഉണ്ടാകൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

വെസ്റ്റ് ബാങ്കിനും ജറുസലേമിനും പിന്തുണയറിയിച്ച് നടന്ന മാര്‍ച്ചുകളും പ്രകടനങ്ങളും ഉള്‍പ്പെടെ ഫലസ്തീനിയന്‍ സംഘടനകള്‍ സംഘടിപ്പിച്ച നിരവധി ദേശീയ പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.  ഫലസ്തീന്‍ പ്രശ്നവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, സമ്മേളനങ്ങള്‍, രാഷ്ട്രീയവും ദേശീയവുമായ ചര്‍ച്ചകള്‍ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഒഴിച്ചു കൂടാന്‍ പറ്റാത്തതായിരുന്നു.  


തന്റെ ഔദ്യോഗിക കാലയളവില്‍ വിപുലമായ മാധ്യമ ബന്ധവും സ്വാധീനവും നേടിയെടുത്തു ഖാനൂഅ്. 2021-ല്‍ Media Discourse: A Contemporary Islamic Perspectiv--e എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. 2006-ല്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് ബ്ലോക്കിന്റെ തലവന്‍, ഹമാസിന്റെ ഓഫിസിലെ മീഡിയ ഡയറക്ടര്‍, പിന്നീട് 2007-ല്‍ വടക്കന്‍ ഗസ്സ സ്ട്രിപ്പ് ഗവര്‍ണറേറ്റില്‍ മാധ്യമ വക്താവ്, 2016-ല്‍ ഹമാസിന്റെ മാധ്യമ വക്താവ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു അദ്ദേഹം.

 

Hamas spokesperson and journalist Abd al-Latif al-Qanu was killed in an Israeli airstrike on March 27, 2025, at the Jabalia refugee camp. A fierce advocate for Palestinian resistance, he played a crucial role in media and political discourse. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  9 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  10 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  10 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  11 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  11 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  11 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  12 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  12 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  13 hours ago