HOME
DETAILS

പെരുന്നാള്‍ പുലരിയില്‍ ഇസ്‌റാഈല്‍ കവര്‍ന്നത് നിരവധി കുരുന്നു ജീവനുകളെ; മരണം 76 കവിഞ്ഞു 

  
Web Desk
March 31 2025 | 06:03 AM

Israel launches attack on Gaza Strip on Eid morning

തെല്‍ അവിവ്: പെരുന്നാള്‍ പുലരിയിലും ഗസ്സക്കുമേല്‍ തീവര്‍ഷിച്ച് ഇസ്‌റാഈല്‍. മരണംപെയ്യുന്ന നോമ്പുകാലം കടന്ന് വിശന്നൊട്ടിയെങ്കിലും സന്തോഷത്തിന്റെ പെരുന്നാളിലേക്ക് കണ്‍തുറന്ന പിഞ്ചോമനകളെ അടക്കമാണ് ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയത്. 76 ലേറെ പേര്‍ കൊല്ലപ്പെട്ടന്നെ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കാണാതായ 14 റെഡ് ക്രോസ് സിവില്‍ ഡിഫന്‍സ് ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നടപടി കൊടുംക്രൂരമെന്ന് ഹമാസും മനുഷ്യാവകാശ സംഘടനകളും ചൂണ്ടക്കാട്ടി.
 
നാലാഴ്ചയിലേറെയായി സമ്പൂര്‍ണ ഉപരോധമാണ് ഗസ്സയില്‍. ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇസ്‌റാഈല്‍ തടഞ്ഞിരിക്കുന്നതിനാല്‍പട്ടിണിയുടെ നടുവിലാണ് ഈദുല്‍ ഫിത്ര്‍. കനത്ത ബോംബിങ് ഇടതടവില്ലാതെ തുടരുന്നതിനാല്‍ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. 50 ദിവസത്തെ വെടിനിര്‍ത്തലിന് ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണം എന്നാണ് കരാര്‍. അതേസമയം, ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ബദല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. യു.എസ് പിന്തുണയോടെയാണ് ഇസ്‌റാഈല്‍ നീക്കം. 

ഇസ്‌റാഈലില്‍ നെതന്യാഹുവിനെതിരായ പ്രതിഷേധവും തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  2 days ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago