HOME
DETAILS

കാപ്‌സിക്കം ഇനി വീട്ടിലെ ടെറസിലും എളുപ്പത്തില്‍ വളര്‍ത്താം; കടയിലൊന്നും പോയി വാങ്ങിക്കണ്ട

  
March 31 2025 | 07:03 AM

capsicum-benefits and maintanance-detailed story

കുടമുളക് എന്ന് പറയപ്പെടുന്ന കാപ്‌സിക്കം വിദേശിയാണെങ്കിലും ഇപ്പോള്‍ നമ്മുടെ സ്വന്തമായിക്കഴിഞ്ഞു. വിദേശത്ത് ബെല്‍ പെപ്പര്‍ എന്നും സ്വീറ്റ് പെപ്പര്‍ എന്നും അറിയപ്പെടുന്നു. പോഷക ഗുണങ്ങളാല്‍ സമൃദ്ദമാണ് കാപ്‌സിക്കം. ഭക്ഷണങ്ങളുടെ രുചി കൂട്ടാനും ആകര്‍ഷണമുണ്ടാക്കാനും ഒക്കെ ഉപയോഗിക്കാറുണ്ട്. ഇത് മുളക് കുടുംബത്തില്‍ പെട്ടതാണെങ്കിലും കാപ്‌സിക്കവും പച്ചയ്ക്കു തന്നെ കഴിക്കാവുന്നതാണ്. പലനിറത്തിലുള്ള ഇവ ലഭിക്കാന്‍ എല്ലാവരുടെ വിപണികളെ ആശ്രയിക്കുന്നു. പച്ചയും ചുവപ്പും മഞ്ഞയുമാണ് പ്രധാന കളറുകള്‍. എന്നാല്‍ ഇവയെ നമുക്ക് അടുക്കളത്തോട്ടത്തിലും ഉണ്ടാക്കാവുന്നതാണ്.

തിരഞ്ഞെടുക്കേണ്ടത്

കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ചുള്ളവയാണ് തിരഞ്ഞെടുക്കേണ്ടത്. കാലിഫോര്‍ണിയ വണ്ടര്‍, യോലോ വണ്ടര്‍ അര്‍ക്ക മോഹിനി പോലുള്ള കാപ്‌സിക്കം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്. ഇവയാണ് നടാന്‍ വേണ്ടി തിരഞ്ഞെടുക്കേണ്ടത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഇതിനു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഇനി സ്ഥലം കുറവുള്ളവരാണെങ്കില്‍ ടെറസിലോ ബാല്‍ക്കണിയിലോ ചട്ടിയിലും ഇതു വളര്‍ത്താവുന്നതാണ്. ചട്ടിയ്ക്ക് 12 ഇഞ്ചെങ്കിലും വ്യാസമുണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ മതി. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കാപിസിക്കം നടാന്‍ വേണ്ടത്. കമ്പോസ്‌റ്റോ അല്ലെങ്കില്‍ ചാണകമോ ചേര്‍ത്ത് മണ്ണ് സമ്പുഷ്ടമാക്കാം. 

mulak2.jpg

നല്ല സൂര്യപ്രകാശമില്ലാത്തിടത്ത് 

ആണെങ്കില്‍ ട്രേകളിലോ മറ്റോ വിത്തുകള്‍ മുളപ്പിക്കാവുന്നതാണ്. മണ്ണില്‍ 0.05 സെന്റിമീറ്റര്‍ ആഴത്തിലും രണ്ടോ മുന്നോ ഇഞ്ച് അകലത്തിലുമാണ് വിത്ത് പാകേണ്ടത്. വിത്തുകള്‍ക്ക് നനവുണ്ടെന്ന് ഉറപ്പാക്കുക. ഏഴുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളയ്ക്കുന്നതാണ്. 5 മുതല്‍ 7 സെന്റിമീറ്റര്‍ ഉയരമോ അല്ലെങ്കില്‍ 4-5 ഇലകളോ വന്നാല്‍ ഇത് മാറ്റി നടാവുന്നതാണ്. (ഏകദേശം നാലോ അഞ്ചോ ആഴ്ച)ശരിയായ വളര്‍ച്ചയ്ക്കുവേണ്ടി ഓരോ ചെടികള്‍ തമ്മിലും 30 മുതല്‍ 50 സെന്റിമീറ്റര്‍ അകലം ഉറപ്പിക്കാം. കാപ്‌സിക്കത്തിന് വെള്ളം കെട്ടിനില്‍ക്കാന്‍  പാടില്ല, പക്ഷേ നനവുണ്ടായിരിക്കുകയും വേണം. അതിരാവിലെ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് ചെടികള്‍ നനയ്‌ക്കേണ്ടത്. ചെടി മൊത്തമായും നനയ്ക്കണം. ചുവട്ടില്‍ മാത്രം വെള്ളമൊഴിച്ചാല്‍ ഫംഗസ് രോഗബാധ വരാനുള്ള സാധ്യതയുണ്ട്. കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഇട്ടുകൊടുക്കാവുന്നതാണ്. എന്‍പികെ വളവും നല്‍കാവുന്നതാണ്. മാസത്തിലൊരിക്കല്‍ ഇതാവാം. ചെടി പൂക്കാന്‍ തുടങ്ങിയാല്‍ പൊട്ടാസ്യം കൂടുതലുള്ള വളം നല്‍കുന്നത് നല്ല കായ്കള്‍ ലഭിക്കാന്‍ സഹായകമാവും. 

mulak 3.jpg

ചെടികള്‍ വളര്‍ന്നു വരുന്നതിനനുസരിച്ച് വളയാനോ ഒടിയാനോ ഉള്ള സാധ്യതകളുണ്ടെങ്കില്‍ ആവശ്യമായ താങ് നല്‍കേണ്ടതാണ്. 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ കാപ്‌സിക്കം വിളവെടുപ്പിന് പാകമാവുകയും ചെയ്യും. ചെടിയില്‍ നിന്ന് കാപ്‌സിക്കം മുറിക്കാന്‍ മൂര്‍ച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിക്കാവുന്നതാണ്. കീടങ്ങള്‍ക്കെതിരേ ജാഗ്രതയും പാലിക്കണം. ഇവയ്ക്കായി വേപ്പില കഷയാം ഉള്‍പ്പെടെയുള്ളവ ജൈവകീട നാശിനികളായി പ്രയോഗിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  3 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  3 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  4 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  4 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  4 hours ago
No Image

പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  4 hours ago
No Image

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്

Cricket
  •  4 hours ago
No Image

മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല

National
  •  5 hours ago
No Image

അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?

International
  •  5 hours ago
No Image

ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം

Football
  •  5 hours ago