HOME
DETAILS

4 വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം

  
April 01 2025 | 14:04 PM

Salary on 1st Day After 4 Years KSRTC Employees

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് വലിയ ആശ്വാസമായി നാലുവർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തു, ഇതിന് വേണ്ടി 80 കോടി രൂപ മുടക്കി കഴിഞ്ഞതായി കെഎസ്ആർടിസി അറിയിച്ചു. ഓവർഡ്രാഫ്റ്റ് (OD) എടുത്താണ് ശമ്പള വിതരണം നടത്തിയത്, കൂടാതെ സർക്കാർ സഹായം ലഭിച്ചതിന് പിന്നാലെ 50 കോടി രൂപ തിരിച്ചടക്കാനാണ് പദ്ധതി.

കഴിഞ്ഞ തവണ 2020 ഡിസംബറിലാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതിക്ക് ശമ്പളം ലഭിച്ചിരുന്നത്. മാസാദ്യം ശമ്പളം ലഭിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ഗതാഗതമന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ മാസം തന്നെ അംഗീകരിച്ചിരുന്നു. എസ്‌ബിഐയുമായി കരാർ നടത്തി 10.8% പലിശ നിരക്കിൽ പ്രതിമാസം 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് സംവിധാനമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.

സർക്കാർ നിലവിൽ നൽകുന്ന 50 കോടി രൂപയുടെ മാസസഹായം തുടർന്നും നൽകും, ഇത് ഓവർഡ്രാഫ്റ്റ് അടയ്ക്കുന്നതിനായി ഉപയോഗിക്കും. ചെലവ് കുറച്ച് വരുമാനം കൂട്ടി, ബാക്കി തുക ഈ മാസം 20നകം അടച്ചുതീർക്കുന്ന പദ്ധതിയിലാണ് അധികൃതരുടെ കണക്കുകൂട്ടൽ. മുമ്പ് ഓവർഡ്രാഫ്റ്റ് സംവിധാനം പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല, എന്നാൽ മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഈ ശ്രമം വിജയകരമാക്കാനാണ് സർക്കാർ പ്രതീക്ഷ.

After four years, KSRTC employees received their salaries on the first day of the month. 80 crore was disbursed in a single installment through an overdraft (OD) facility. The Kerala government will provide a 50 crore monthly grant to help repay the OD.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  3 days ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  3 days ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  3 days ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  3 days ago