HOME
DETAILS

വഖ്ഫ് ഭേദഗതി ബില്‍: മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണം- ജിഫ്‌രി തങ്ങള്‍ 

  
Web Desk
April 02 2025 | 03:04 AM

Waqf Amendment Bill Concerns Rise Among Indian Muslims jfri thangal

ഇന്ത്യന്‍ മുസ്‌ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.
കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ച് വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകര്‍ന്ന് പോവുന്നത് നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം- ജിഫ്‌രി തങ്ങള്‍ ആവശ്യപ്പെട്ടു.  

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നതാണ് വഖ്ഫ് ഭൂമി. അത് വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ലെന്നതാണ് ഇസ്‌ലാമിക നിയമം. അത് ആരുടേയും കയ്യേറ്റ സ്വത്തല്ല. അത് സംരക്ഷിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയതുമാണ്. ഇതിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വഖ്ഫ് സ്വത്തുക്കള്‍ കയ്യേറാന്‍ അവസരമൊരുക്കുന്ന നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും അതിന്റെ പേരിലുള്ള നുണപ്രചാരണങ്ങളില്‍ മതേതര പാര്‍ട്ടികള്‍ വീണുപോവരുതെന്നും തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു

National
  •  2 days ago
No Image

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  2 days ago
No Image

എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി

National
  •  2 days ago
No Image

താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"

International
  •  2 days ago
No Image

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം

Kerala
  •  2 days ago
No Image

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്

National
  •  2 days ago
No Image

വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ

International
  •  2 days ago
No Image

മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം

Kerala
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലിപിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago

No Image

എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്

Kerala
  •  2 days ago
No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  2 days ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  2 days ago