
പ്ലസ് ടു കഴിഞ്ഞോ ? പൈലറ്റ് ആവാൻ പഠിച്ചാലോ? കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏവിയേഷൻ മേഖലയിലെ ഏറ്റവും ആകർഷകമായ തൊഴിലുകളിലൊന്നായ പൈലറ്റാകാൻ പ്ലസ് ടു വിദ്യാർഥികൾക്ക് അവസരം. ഇന്ത്യയിൽ പൈലറ്റ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച സ്ഥാപനമായ അമേത്തിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്രവേശനത്തിന് മെയ് രണ്ടു വരെ അപേക്ഷ സമർപ്പിക്കാം. 125 സീറ്റുകളുണ്ട്. 2025 ഓഗസ്റ്റിലും 2026 ഫെബ്രുവരിയിലും ആരംഭിക്കുന്ന ബാച്ചുകളിലേക്കാണ് പ്രവേശനം. വനിതകൾക്കും അവസരമുണ്ട്.
മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്ട്രുമെന്റ് റേറ്റിങ് അടക്കമുള്ള കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് പ്രോഗ്രാം (ആബ് ഇനിഷ്യോ ടു സി.പി.എൽ) ഏകദേശം 24 മാസത്തിനകം പൂർത്തിയാക്കാനാകും. ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ ഓരോന്നിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പട്ടിക, പിന്നോക്ക, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മതി. ഇത്തവണ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം. കോഴ്‌സിന് ചേരുമ്പോൾ 17 വയസ് തികഞ്ഞിരിക്കണം. 2025 ജൂലൈ ഒന്നിന് 28 വയസിൽ കവിയരുത്. ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വർഷവും ഇളവുണ്ട്. 158 സെൻറീമീറ്ററെങ്കിലും ഉയരമുള്ള അവിവാഹിതരാകണം.
45 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. യൂനിഫോം, നാവിഗേഷൻ കംപ്യൂട്ടറടക്കമുള്ള മറ്റു ചെലവുകൾക്ക് രണ്ടര ലക്ഷം രൂപ കൂടി വേണ്ടിവരും. ഹോസ്റ്റൽ ഫീ പ്രതിമാസം 15000 രൂപയോളം വരും. ഇന്ത്യക്കകത്തും വിദേശത്തുമുള്ള പലതരം വിമാനങ്ങളിൽ ഏതൊക്കെ പറത്താമെന്ന് തീരുമാനിക്കുന്ന ടൈപ്പ് ട്രെയിനിങ് പരിശീലനം ലഭിക്കണമെങ്കിൽ അധിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്. പൈലറ്റ് ലൈസൻസിനോടൊപ്പം താൽപര്യമുള്ളവർക്ക് മൂന്നു വർഷം ദൈർഘ്യമുള്ള ബി.എസ്.സി ഏവിയേഷൻ ബിരുദം നേടാനും അവസരമുണ്ട്. 40 സീറ്റുകളുണ്ട് (80 ആക്കിയേക്കാം).
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
മെയ് 24 നാണ് കംപ്യൂട്ടറധിഷ്ഠിത പ്രവേശന പരീക്ഷ. മെയ് 19 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, ചെന്നൈ, ബെംഗളുരു അടക്കം പതിനെട്ടോളം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണനാ ക്രമത്തിൽ മൂന്ന് സെന്ററുകൾ അപേക്ഷയിൽ സൂചിപ്പിക്കണം. 12, 000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. പരീക്ഷയ്ക്ക് ജനറൽ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, യുക്തിചിന്ത, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ പ്ലസ് ടു നിലവാരത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്ക് ടെസ്റ്റ് , ഇൻറർവ്യൂ എന്നിവയുണ്ടാകും. മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കണം. ജൂലൈ 15 ന് ഫലമറിയാം. വിശദവിവരങ്ങൾക്ക് igrua.gov.in സന്ദർശിക്കുക. ഇമെയിൽ: [email protected]. ഫോൺ:7607088040.
എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്
ഈ സ്ഥാപനത്തിലെ മൂന്നു വർഷം ദൈർഘ്യമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോഴ്‌സിനുള്ള പ്രവേശന പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. 2025 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. 30 സീറ്റുകളുണ്ട്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ ഓരോന്നിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പട്ടിക, പിന്നോക്ക,സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മതി. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളടങ്ങിയ എൻജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും. 4.5 ലക്ഷമാണ് കോഴ്‌സ് ഫീസ്. ഓൺലൈൻ കംപ്യൂട്ടറധിഷ്ഠിത പരീക്ഷ, വൈവ / ഇന്റർവ്യു വഴിയാണ് പ്രവേശനം. മെയ് 24 നാണ് പരീക്ഷ. മെയ് 2 നകം igrua.gov.in/igrua-entrance വഴി അപേക്ഷിക്കണം. 2000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. ജൂലൈ ഒന്നിന് ഫലമറിയാം. ഇമെയിൽ :[email protected]. ഫേൺ:9496230588.
Applications are open until May 2 for admission to the Indira Gandhi Rashtriya Udan Akademi (IGRUA) in Amethi, India’s premier pilot training institute
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• 5 hours ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• 5 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• 5 hours ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• 12 hours ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• 13 hours ago
മുസ്ലിംകളില്‍ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• 13 hours ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• 13 hours ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• 14 hours ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
Saudi-arabia
• 14 hours ago
ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം
Saudi-arabia
• 14 hours ago
പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ
Kerala
• 14 hours ago
സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം
National
• 14 hours ago
ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും
National
• 15 hours ago
ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു
National
• 15 hours ago
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
National
• 17 hours ago
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
National
• 17 hours ago
മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 18 hours ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• 18 hours ago
തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ
Kerala
• 16 hours ago
വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി
Kerala
• 16 hours ago
ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Kerala
• 16 hours ago