സാക്ഷികളെ സ്വാധീനിക്കാന്‍ നീക്കമെന്ന് ആരോപണം
മലപ്പുറം: തച്ചണ്ണ മൂത്തേടത്ത് പാറക്കല്‍ അബ്ദുറസാക്കിന്റെ കെമാലപാതകവുമായി ബന്ധപ്പെട്ട് സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍.
ഓഗസ്റ്റ് 26നാണു കൊലപാതകം നടന്നത്. സംഭവശേഷം തന്നെയും കുട്ടിയേയും ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട അബ്ദുറസാഖിന്റെ ഭാര്യ താജു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇതു സംബന്ധിച്ചു ജില്ലാ കലക്ടര്‍, മഞ്ചേരി പൊലിസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലിസ് നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അതേസമയം ദൃക്സാക്ഷികളെ സ്വധീനിക്കാനുള്ള നീക്കം പ്രതിഭാഗം നടത്തുന്നതായും ഇവര്‍ ആരോപിച്ചു.
കേസിലെ പ്രതി മൂത്തേടത്ത് പാറക്കല്‍ അബ്ദുല്‍ ജലീല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കൊല്ലപ്പെട്ട അബ്ദുറസാക്കിന്റെ ബന്ധുക്കളായ എംപി അലിക്കുട്ടി, എംപി ഷംവീല്‍, കൊളപ്പറ്റ മമ്മദ്കുട്ടി, മുഹമ്മദ് ഹുസൈന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."