
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം.ജി ശ്രീകുമാറിന് പിഴ

കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനുള്ള കേസിൽ പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാറിന് 25,000 രൂപ പിഴ ചുമത്തി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് പഞ്ചായത്ത് രാജ് ആക്ടിന്റെ അനുബന്ധ വകുപ്പ് പ്രകാരം പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ എം.ജി ശ്രീകുമാർ പിഴ അടച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. വീഡിയോ ദൃശ്യങ്ങളുടെയും സ്ഥലത്തെയും സമയം പരിശോധിച്ച ശേഷം പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
വിഡിയോ ദൃശ്യങ്ങളിൽ മാലിന്യം വീഴുന്നത് വ്യക്തമായിരുന്നുവെങ്കിലും നേരിട്ട് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് അധികൃതർ ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം ശരിവച്ചതോടെ നിയമാനുസൃതമായി പിഴ നോട്ടീസ് നൽകുകയായിരുന്നു.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതി അറിയിക്കാൻ സർക്കാർ സ്ഥാപിച്ച വാട്സാപ്പ് നമ്പറിലേക്കു (94467 00800) തെളിവുകൾ സഹിതം വിവരങ്ങൾ നൽകാമെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. ഇതോടെ, പരാതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി നസീം എൻ.പി ക്ക് പാരിതോഷികം നൽകുമെന്നും മന്ത്രി അറിയിച്ചു.
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെളിയിക്കുന്ന ദൃശ്യങ്ങൾ ആറുമാസം മുൻപ് പകർത്തിയതാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത നസീം വ്യക്തമാക്കി. ബോട്ടിന്റെ ഡ്രൈവറാണ് വീഡിയോയിൽ കാണുന്ന വീടിന്റെ ഉടമ എം.ജി ശ്രീകുമാരാണെന്ന് ആദ്യം അറിയിച്ചതെന്നും, അതിന് ശേഷം മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതാണെന്നും നസീം പറഞ്ഞു.
ഗാലറിയിൽ ഈ വീഡിയോ ഉണ്ടായിരുന്നു, പക്ഷെ പോസ്റ്റ് ചെയ്തിരുന്നില്ല. സാധാരണക്കാരും പ്രമുഖരും ഒരുപോലെയാണ് എന്ന ചിന്തയിലായിരുന്നു. എന്നാല്‍, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അറിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് ആഹ്വാനം ചെയ്ത വീഡിയോ കണ്ടതോടെയാണ് ഞാൻ ദൃശ്യങ്ങൾ പങ്കുവെച്ചത്. ‘എപ്പോള്‍ കിട്ടും എന്റെ ₹25,000?’ എന്നായിരുന്നു ക്യാപ്ഷൻ," നസീം വ്യക്തമാക്കി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായത്. വാട്സാപ്പ് വഴി പരാതി നൽകാൻ ശ്രമിച്ചെങ്കിലും അതിൽ ഫോട്ടോ മാത്രം അറ്റാച്ച് ചെയ്യാൻ കഴിയുന്ന പ്രശ്നമുണ്ടായിരുന്നു. വീഡിയോയെ അടിസ്ഥാനമാക്കിയായിരുന്നു അധികൃതരുടെ ഇടപെടലെന്നും, സർക്കാരിന്റെ പിന്തുണ ലഭിച്ചതായി നസീം കൂട്ടിച്ചേർത്തു.
Singer M.G. Sreekumar was fined ₹25,000 for allegedly dumping garbage into the Kochi backwaters. The incident came to light after a tourist captured the act on video and shared it on social media, tagging Minister M.B. Rajesh. Following an investigation, Mulavukad Panchayat authorities issued a fine under the Panchayat Raj Act.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• 2 days ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• 2 days ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 3 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 3 days ago
'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും
National
• 3 days ago
28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും
Cricket
• 3 days ago
രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്
Cricket
• 3 days ago
സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 3 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 3 days ago
‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 3 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 3 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 3 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 3 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 3 days ago