HOME
DETAILS
MAL
വാദ്യോപകരണ വിതരണം
backup
September 04 2016 | 01:09 AM
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം പട്ടികജാതി യുവതീ യുവാക്കള്‍ക്ക് ശിങ്കാരി മേളം വാദ്യോപകരണങ്ങളുടെ വിതരണം ആറിനു രാവിലെ 10നു സഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. ആദ്യഘട്ടമായി 32 ഗ്രൂപ്പുകളിലെ 359 പേര്‍ക്കാണ് വിതരണം നടത്തുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 32 ഗ്രൂപ്പുകളിലെ മുഴുവന്‍ അംഗങ്ങളും അണിനിരന്നുള്ള വാദ്യമേളം ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്തു നടക്കും. കേരള ആര്ട്ടിസാന്ഡ് ഡെവലപ്മെന്റ് കോര്പറേഷന് മുഖേനയാണ് വാദ്യോപകരണങ്ങള്‍ ലഭ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."