കല്ലടത്തൂര്‍ പാടം നട വരമ്പ് ഇപ്പോഴും തകര്‍ന്നു തന്നെ
ആനക്കര: പടിഞ്ഞാറങ്ങാടിയില്‍ നിന്നും കല്ലടത്തൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും കാല്‍നട യാത്രക്കാര്‍ക്ക് എളുപ്പവഴിയുമായിരുന്ന കല്ലടത്തൂര്‍ പാടം വഴിയുള്ള നടവരമ്പ് ഏറെ കാലമായി വഴി നടക്കാന്‍ പറ്റാത്ത വിധം തകര്‍ന്നു കിടക്കുകയാണ്.
വളരെ പരമ്പരാഗതമായ ഈ നടവഴി വരമ്പ് പണ്ട് കാലം മുതലേ കല്ലടത്തൂര്‍ ചെക്കോട്, കോലോത്ത്പറമ്പ്, പറക്കുളം പ്രദേശങ്ങളിലേക്ക് ഒരുപാട് പേര്‍ വഴി നടന്നിരുന്നതായിരുന്നു.
കൃഷി നഷ്ടമായതോടു കൂടിയാണ് കല്ലടത്തൂര്‍ ചൂളാണി കോളനി നിവാസികള്‍ക്കും, ഈ ഭാഗത്ത് നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും, കല്ലടത്തൂര്‍ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്കും ആശ്രയമായിരുന്ന പഞ്ചായത്ത് നടവരമ്പിനു ശനിദശ തുടങ്ങിയത്.
കൃഷി നിര്‍ത്തിയതോടെ പാടവരമ്പു കര്‍ഷകര്‍ പുതുക്കി വെക്കാതെയും കന്നുകാലികള്‍ ചവിട്ടി ഇടിച്ചും വഴി നടക്കാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്നു.
ഇതു വഴി വന്നിരുന്ന നിത്യ യാത്രക്കാരും സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ റോഡ് വഴി കിലോമീറ്റര്‍ താണ്ടി വേണം ഈ പ്രദേശങ്ങളിലെത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."