HOME
DETAILS

ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി

  
Sabiksabil
April 05 2025 | 12:04 PM

Man Jailed for 15 Years for Wifes Murder Court Stunned as She Returns Alive

 

മൈസൂരു: ഭാര്യയെ കൊന്നതിന് ഭർത്താവ് വിചാരണ നേരിടുന്നതിനിടെ ഭാര്യ തിരിച്ചെത്തി. കൊലയാളിയെന്ന ആക്ഷേപത്തിൽ ഒന്നര വർഷത്തോളം ജയിൽ വാസം അനുഭവിച്ച ആദിവാസി യുവാവിന്റെ നിരപരാധിത്വം ഭാര്യ ജീവനോടെ തിരിച്ചെത്തിയതോടെ തെളിയിക്കപ്പെട്ടു. കര്‍ണാടകയിലെ  കുടക് ജില്ലയിലെ കുശാല്‍നഗറിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം.

2020 ഡിസംബറിലാണ് കേസ് തുടങ്ങിയത്. ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ബെട്ടഗരപുരയിലായുള്ള വനപ്രദേശത്ത് നിന്ന് ഒരു സ്ത്രീയുടെ അസ്ഥിക്കൂടം ലഭിച്ചോടെ, അതു മല്ലിഗയുടേതാണെന്ന് വിശ്വസിച്ച പോലിസ്, സുരേഷിനെതന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മല്ലിഗയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി ആരോപിച്ചും അതിനാലാണ് സുരേഷ് കൊല നടത്തിയത് എന്നാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.

ഒന്നര വര്‍ഷത്തോളം ജയില്‍വാസം കഴിഞ്ഞ് സുരേഷിന് ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് സത്യം പുറത്തുവരുന്നത്. മടിക്കേരിയിലെ ഒരു ഹോട്ടലില്‍ മല്ലിഗയെ കണ്ട വിവരം സുരേഷിന്റെ സുഹൃത്ത് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മല്ലിഗയെ കസ്റ്റഡിയിൽ എടുത്ത് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മല്ലിഗ, താന്‍ മരിച്ചിട്ടില്ലെന്നും കാമുകനോടൊപ്പം പോയതാണെന്നും ഇപ്പോള്‍ ഷെട്ടിഹള്ളി ഗ്രാമത്തില്‍ താമസിക്കുന്നതാണെന്നും കോടതിയില്‍ പറഞ്ഞു. സുരേഷ് കൊലക്കേസില്‍ പ്രതിയായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മല്ലിഗയുടെ അസ്ഥിക്കൂടമെന്നു കരുതിയതിൽ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളും, മല്ലിഗയുടെ അമ്മയില്‍ നിന്നുള്ള സാമ്പിളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന കണ്ടെത്തല്‍ വരുന്നതിന് മുമ്പുതന്നെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതാണ് ഈ ദുരന്തത്തിന് കാരണമായത് എന്ന്  ജില്ലാ എസ്പി പാണ്ഡു പൂജാരി വ്യക്തമാക്കി. കോടതി, ഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെയും പട്ടികജാതി-പട്ടികവർഗ കമ്മീഷനെയും സമീപിക്കുമെന്ന് സുരേഷിന്റെ അഭിഭാഷകൻ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  3 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  3 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  3 days ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  3 days ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  3 days ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  3 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  3 days ago