പേരൂര്‍ പി രാജഗോപാലന്‍ മംഗള പത്രം നല്കി ആദരിക്കുന്നു
പാലക്കാട്: ജില്ലയിലെ നാല് ജയിലുകളിലും സാക്ഷരതാ-തുടര്‍ വിദ്യാഭ്യാസ- സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഗാന്ധിയനും ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകനും ജില്ലാ സാക്ഷരതാ സമിതി അംഗവും, തൊഴില്‍ വിദ്യാഭ്യാസ പാരാ ലീഗല്‍ വളണ്ടിയറും, വയോജന രംഗ പ്രവര്‍ത്തകനുമായ പേരൂര്‍ പി. രാജഗോപാലന്‍ ജയില്‍ വകുപ്പ് മംഗള പത്രം നല്കുന്നു.
ഉത്തരമേഖല ഡി.ഐ.ജി (ജയില്‍ വകുപ്പ് ) ശിവദാസ് തൈപ്പറമ്പില്‍ പാലക്കാട് സ്പെഷ്യല്‍ സബ് ജയിലില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലാണ് മംഗള പത്രം നല്കി ആദരിക്കുന്നത്.
മേഖല വെല്‍ഫെയര്‍ ഓഫിസര്‍ സുനില്‍ കുമാര്‍, സ്പെഷ്യല്‍ ഓഫിസര്‍ എ.ജെ. മാത്യു, ജയില്‍ സൂപ്രണ്ടുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍, സംസ്ഥാന ട്രൈബല്‍ ലിറ്ററസി കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലുള്ള യോഗത്തിലാണ് മംഗളം പത്രം നല്‍കുന്നത്. 1
983ല്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഈ സാമൂഹ്യ പ്രവര്ത്തകന് ലഭിക്കുന്ന 121 മത്തെ ആദരവാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."