കൂടിക്കാഴ്ച്ച ആറിന്
പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി വിവിധ റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് ഗ്രാമ പഞ്ചായത്തുകളിലെ യുവതീയുവാക്കളില്‍ നിന്ന് ജില്ല കുടുംബശ്രീ മിഷന്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അപ്പോളോ മെഡി സ്‌കില്‍ വഴി ഫാര്‍മസി അസിസ്റ്റന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹോം ഹെല്‍ത്ത് എയ്ഡ് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് മാസത്തെ കോഴ്‌സുകളാണ് നടത്തുന്നത്.
പത്താം ക്ലാസ് യോഗ്യതയുളള പട്ടികജാതി-പട്ടികവര്‍ഗ്ഗ, മതന്യൂനപക്ഷം, ബി.പി.എല്‍ വിഭാഗക്കാരായവരാകണം അപേക്ഷകര്‍. പ്രായപരിധി 18 നും 30 നും മധ്യേ. കേരളത്തിന് അകത്തും പുറത്തും തൊഴില്‍ സാധ്യത നല്‍കുന്ന ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യൂനിഫോം, പഠനോപകരണങ്ങള്‍, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം സെപ്റ്റംബര്‍ ആറിന് പാലക്കാട് മുനിസിപ്പല്‍ കുടുംബശ്രീ സി.ഡി.എസ് ഹാളില്‍ രാവിലെ 10 ന് എത്തണമെന്ന് കുടുംബശ്രീ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9446595064.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."