വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
എരുമപ്പെട്ടി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം സി.ഐ രാജേഷ്.കെ.മേനോന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ട@ാം പ്രതി യായ കൊല്ലം സ്വദേശിയായ ദീപു ചന്ദ്രനേയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
വിസ തട്ടിപ്പിന് ഇരയായ എരുമപ്പെട്ടി കടങ്ങോട് മനപ്പടി മനയ്ക്കല്‍ വീട്ടില്‍ ലതീഷ്, സുഹൃത്തുക്കളായ മുള്ളൂര്‍ക്കര കാഞ്ഞരശ്ശേരി സുഭാഷ്, സുബൈര്‍, രജീഷ്, കോഴിക്കോട് സ്വദേശി സാദിഖ് ഹസന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ ര@ണ്ടാം പ്രതിയായ ദീപു ചന്ദ്രന്‍ പിടിയിലായത്.
കേസിലെ ഒന്നും മൂന്നും പ്രതികളും ഡല്‍ഹി സ്വദേശികളുമായ അരുണ്‍കുമാര്‍, റോബിന്‍കുമാര്‍ എന്നിവരെ കുറിച്ച് പൊലിസ് അന്വേഷണം നടത്തി വരികയാണ്. സോഷ്യല്‍ മീഡിയ വഴി വിദേശ രാജ്യങ്ങളായ ബ്രൂണോ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
അരുണ്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് വഴി പരാതിക്കാരുമായി ബന്ധം സ്ഥാപിച്ച പ്രതികള്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൈവശപ്പെടുത്തിയതിന് ശേഷം ഡല്‍ഹി വിദേശ മന്ത്രാലയത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് വേ@ണ്ടിയാണ് തെറ്റിദ്ധരിപ്പിച്ച് അഞ്ച് പേരില്‍ നിന്ന് 20,000 രൂപ വീതവും പിന്നീട് വ്യാജ വിസയുടെ പകര്‍പ്പ് നല്‍കി സ്റ്റാമ്പിങിനാണെന്ന് പറഞ്ഞ് ര@ണ്ട് പേരില്‍ 70,000 വീതവും തട്ടിയെടുത്തു.
രണ്ട@ാം പ്രതി ദീപു ചന്ദ്രന്റെ നിര്‍ദേശ പ്രകാരം ഒന്നാം പ്രതി അരുണ്‍കുമാറിന്റെ ആഗ്രയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗ@ണ്ടിലേക്കാണ് പണം അയച്ച് കൊടുത്തത്. പറഞ്ഞ കാലാവധി തീര്‍ന്നിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഡല്‍ഹിയില്‍ ചെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കിയത്.
കുന്നംകുളം ഡി.വൈ.എ.സ്.പി വിശ്വംഭരന്റെ നിര്‍ദേശ പ്രകാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്നും ദീപു ചന്ദ്രന്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എരുമപ്പെട്ടി എസ്.ഐ അനൂപ്‌മോന്‍, അസി.എസ്.ഐ രാജേന്ദ്രന്‍, പൊലിസ് ഓഫിസര്‍മായ ജലീല്‍, ജോയ്, ബാബുരാജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."