വിദേശത്ത് നിന്ന് വരുന്ന മലയാളികളെ പുനരധിവസിപ്പിക്കണം
മണലൂര്‍: വിദേശത്ത് നിന്ന് വരുന്ന മലയാളികളെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം മണലൂര്‍ ഏരിയാ കണ്വന്ഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
പാവറട്ടിയിലെ ആര്.പി അഷറഫ് നഗറില്‍ നടന്ന കണ്വന്ഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി അബ്ദുള്‍ കാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.എസ് ആനന്ദന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
സി.പി.എം ഏരിയാ സെക്രട്ടറി ടി.വി ഹരിദാസന്, എന്‍.എ ജോണ്‍, കെ.വി അഷറഫ് ഹാജി, പി.എ രമേശന്, സി.കെ വിജയന്, ടി.എന്‍ ലെനിന്, എന്‍.കെ കമാല്‍, രവി ചെറാട്ടില്‍, നൂറുദ്ദീന്‍ കാരപ്പുറം എന്നിവര്‍ സംസാരിച്ചു. പ്രവാസി കുടുംബ സംഗമം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ആദരിച്ചു. സംഘം സംസ്ഥാന സെക്രട്ടറി എ.സി ആനന്ദന് മുഖ്യാതിഥിയായി. ഭാരവാഹികള്‍: സെക്രട്ടറി എന്‍.കെ കമാല്‍, പ്രസിഡന്റ് എ.എസ് നന്ദനന്‍, ട്രഷറര്‍ എ.കെ തങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."