HOME
DETAILS

വാൽപാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ പുലി ചാടി; നായ്ക്കളുടെ വീരത്വം രക്ഷയായി

  
Ajay
April 08 2025 | 16:04 PM

Leopard scare in Valparai Dogs save child from sudden leopard attack caught on CCTV

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലി ചാടിയെത്തിയ സംഭവം നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടിയുടെ സമീപത്തുണ്ടായിരുന്ന രണ്ട് നായ്ക്കളുടെയും കുട്ടിയുടെയും ബഹളം കേട്ട് പുലി തിരിഞ്ഞോടുകയായിരുന്നു. സംഭവം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു.

വാൽപ്പാറയിലെ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാറിന്റെയും സത്യയുടെയും വീടിന്റെ മുറ്റത്തിലായിരുന്നു നിമിഷ നേരത്തെ ഈ ഭീതിജനക സംഭവമെന്ന് അധികൃതർ അറിയിച്ചു. ഈ സമയം അവരുടെ മകൻ മുറ്റത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് മുറ്റത്തേക്ക് പുലി പാഞ്ഞെത്തി.

പുലിയെ കണ്ട നായ്ക്കൾ കുരച്ചുകൊണ്ട് അതിനോട് ഏറ്റുമുട്ടാൻ ശ്രമിച്ചു. കുട്ടിയും നിലവിളിച്ചോടിയതോടെ പുലി ഭയപ്പെട്ടു തിരിഞ്ഞോടുകയായിരുന്നു. സംഭവം സ്‌പെഷ്യൽ സിസിടിവി ക്യാമറയിൽ പെട്ടതിനാൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്.

പുലി സമീപവനപ്രദേശത്തു നിന്നും നാട്ടിലേക്കു ഇറങ്ങിയതായാതാണ് കരുതുന്നത്. സംഭവത്തിൽ ആരർക്കും പരിക്കില്ലാതിരുന്നതാണ് വലിയ ആശ്വാസം. വനപാലകരും പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് അധികൃതർ പ്രദേശവാസികളെ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

A leopard leapt towards a child playing in the backyard of a house in Valparai, Tamil Nadu. The child was accompanied by two dogs, whose barking and the child's screams scared the leopard away. CCTV footage captured the incident, showing the leopard retreating after the commotion. Thankfully, no one was injured. Forest officials are monitoring the area and have urged residents to stay alert.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  7 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  7 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  7 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  7 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  7 days ago
No Image

സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു

Kerala
  •  7 days ago
No Image

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

National
  •  7 days ago
No Image

മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 

National
  •  7 days ago
No Image

ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം

Tech
  •  7 days ago