HOME
DETAILS

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

  
April 09, 2025 | 12:56 AM

4 sentenced to life imprisonment in 2008 Jaipur blast case

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് സര്‍വര്‍ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫുര്‍റഹ്മാന്‍, മുഹമ്മദ് സെയ്ഫ് എന്നീ നാല് പ്രതികയാണ് ജയ്പൂരിലെ പ്രഥ്യേക കോടതി ശിക്ഷിച്ചത്.ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു.എ.പി.എ പ്രകാരവും ഇവര്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 

2008 മെയ് 13നാണ് ജയ്പൂര്‍ നഗരത്തെ നടുക്കി സ്‌ഫോടനങ്ങളുണ്ടായത്. ജയ്പൂരിലെ എട്ട് സ്ഥലങ്ങളിലായി 25 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒമ്പത് ബോംബുകള്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാന്ദ്‌പോള്‍ ബസാറിലെ ക്ഷേത്രത്തിന് സമീപം പൊട്ടാത്ത ബോംബ് കണ്ടെത്തുകയുംചെയ്തു. ഈ പൊട്ടാത്ത ബോംബുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ശിക്ഷിച്ചത്. സ്‌ഫോടനം നടന്ന കേസില്‍ മുഹമ്മദ് സര്‍വര്‍ ആസ്മി, സൈഫുര്‍റഹ്മാന്‍ എന്നിവരെയും മുഹമ്മദ് സല്‍മാന്‍ എന്നയാളെയും 2019ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
വധശിക്ഷയ്ക്ക് വിധിച്ചവരെ 2023ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നടപടി. അന്വേഷണ സംഘത്തിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടുകയുംചെയ്തിരുന്നു.

അതേസമയം, ഇന്നലെ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നാലുപേരുടെയും അഭിഭാഷകന്‍ മിന്‍ഹാജുല്‍ ഹഖ് അറിയിച്ചു. ബോംബ് വഹിച്ച സൈക്കിള്‍ ആരാണ് ക്ഷേത്രത്തിന് മുന്നില്‍ വച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. പ്രതികളെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.

4 sentenced to life imprisonment in 2008 Jaipur blast case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  4 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  4 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  4 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  4 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  4 days ago