മതേതര ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണാധികാരികളായത് ദുഖകരം: സമദാനി
തൃശൂര്‍: ചക്രവാളത്തിന്റെ മതില്‍ക്കെട്ടുകളോളം വിശാലമായ ഭാരതത്തിന്റെ പാരമ്പര്യത്തെയും മതേതര ഇന്ത്യ എന്ന മഹത്തായ സങ്കല്‍പ്പത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണാധികാരികളായിപ്പോയി എന്നതാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്ന് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.
തൃശൂരില്‍ രാജീവ്ഗാന്ധി പഠനകേന്ദ്രം ജില്ലാ കമ്മിറ്റിയുടെ രാജീവ് സമൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം അടിസ്ഥാനപരമായിതന്നെ വിഭാഗീയതയും സങ്കുചിതമായ മനോഭാവങ്ങള്‍ക്കും വിരുദ്ധമാണ്. രാഷ്ട്ര ക്ഷേമത്തിലൂടെ ജനക്ഷേമം സാക്ഷാത്ക്കരിക്കുന്നതിന് അനിവാര്യമായ പ്രക്രിയയാണ് രാഷ്ട്രീയം.
അതു ബഹുസ്വരമാണ്. അതിന്റെ അഭ്യുന്നതിക്കായുള്ള സകല പ്രവര്‍ത്തനങ്ങളും വിശാലവും സകല വൈവിധ്യങ്ങളെയും അതിജീവിക്കുന്നതുമാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മഹത്വവും ധര്‍മ്മവും തിരിച്ചറിഞ്ഞ അസാധാരണ വ്യക്തിത്വമായിരുന്നു രാജീവ്ഗാന്ധി. നെഹ്‌റു സാക്ഷാത്ക്കരിച്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശരിയായ പ്രതീകമായിരുന്നു രാജീവ് ഗാന്ധി. വിദ്യഭ്യാസത്തെ നവീകരിക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തെ പരിപോഷിപ്പിക്കാനും അദ്ദേഹത്തെ പ്രാപ്തമാക്കിയത് ഈ രാഷ്ട്രീയ പാരമ്പര്യമാണെന്നും സമദാനി ചൂണ്ടിക്കാട്ടി.
ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി വിന്‍സന്റ്, നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ധീന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ അബ്ദുസ്സലാം, അഡ്വ. ബിജോയ് ദേവസി, എല്‍ദോ തോമസ്, ജെയ്ജു സെബാസ്റ്റ്യന്‍, കെ.എഫ് ഡൊമിനിക്.,എന്‍. സാബു, ടി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."