
'ഇലക്ട്രോണിക് വോട്ടിങ് മെഷീന് വേണ്ട; ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണം' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അഹമ്മദാബാദ്: തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന് ഒഴിവാക്കി ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബി.ജെ.പി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നോളം കാണാത്ത തട്ടിപ്പ്് നടത്തിയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരത്തിലേറിയതെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു വിമര്‍ശനം. പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു. കള്ളത്തരങ്ങള്‍ ഒരുദിവസം പൊളിയുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
'മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്. ഞങ്ങള്‍ ഈ വിഷയം എല്ലായിടത്തും ഉന്നയിച്ചു, രാഹുല്‍ ഗാന്ധി ഈ വിഷയം ശക്തമായി ഉന്നയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അവര്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയത് പോലും ഒരു തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതുതന്നെയാണ് സംഭവിച്ചത്'- അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി സെഷനിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ലോകം മുഴുവന്‍ ഇ.വി.എമ്മുകളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മള് ഇ.വി.എമ്മുകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മളോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്ന എന്നാല്‍ പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇത്തരം നിരവധി സാങ്കേതിക വിദ്യകള്‍ നിങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്- ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ ഈ രാജ്യത്തെ യുവാക്കള്‍ എഴുന്നേറ്റു നിന്ന് നമുക്ക് ബാലറ്റ് പേപ്പര്‍ വേണമെന്ന് പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Congress President Mallikarjun Kharge has called for the abandonment of Electronic Voting Machines (EVMs) and a return to ballot papers, citing concerns over alleged election tampering.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 6 days ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 6 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 6 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 6 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 6 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 6 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 6 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 6 days ago
വയനാട് സ്വദേശി ഇസ്റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 6 days ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 6 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 6 days ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 6 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 6 days ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 6 days ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 6 days ago
വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും
National
• 6 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 6 days ago