ഡല്‍ഹി-ബാങ്കോക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു; പ്രതികരിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഡല്‍ഹി-ബാങ്കോക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യന്‍ യാത്രികന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചതായി ആരോപണം. സംഭവം സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
'2025 ഏപ്രില്‍ 9 ന് ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പറന്ന AI2336 വിമാനത്തിലെ ക്യാബിന്‍ ക്രൂവിന് യാത്രക്കാരുടെ പെരുമാറ്റം മോശമായിരുന്നുവെന്ന കാര്യം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ജീവനക്കാര്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്,' പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റാരോപിതനായ യാത്രക്കാരന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയതായും ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണെന്ന് പറയപ്പെടുന്ന സംഭവത്തിലെ ഇരയെ ബാങ്കോക്ക് അധികൃതര്‍ക്കു മുന്നില്‍ പരാതി ഉന്നയിക്കാന്‍ സഹായിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.
'ശല്യം ചെയ്ത യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയതിനു പുറമേ, ഞങ്ങളുടെ ക്രൂ ബാങ്കോക്കിലെ അധികാരികള്‍ക്കു മുന്നില്‍ പരാതി ഉന്നയിക്കാന്‍ യാത്രക്കാരനെ സഹായിക്കുകയും ചെയ്തു. സംഭവം വിലയിരുത്തുന്നതിനും ശല്യം ചെയ്ത യാത്രക്കാരനെതിരെ നടപടി എടുക്കുന്നതിനായി സ്റ്റാന്‍ഡിംഗ് ഇന്‍ഡിപെന്‍ഡന്റ് കമ്മിറ്റി വിളിച്ചുകൂട്ടും. ഇത്തരം കാര്യങ്ങളില്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുള്ള എസ്ഒപികള്‍ എയര്‍ ഇന്ത്യ തുടര്‍ന്നും പാലിക്കും,' പ്രസ്താവനയില്‍ എയര്‍ ഇന്ത്യ പറഞ്ഞു.
Shocking incident on an Air India flight from Delhi to Bangkok as a passenger allegedly urinated on a fellow traveler. Air India responds with an official statement amid rising concerns over in-flight safety and behavior.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."