HOME
DETAILS

വഖഫ് ഭേദഗതി നിയമം; ഹരജികള്‍ സുപ്രിം കോടതി 16ന് പരിഗണിക്കും

  
Web Desk
April 10 2025 | 08:04 AM

Supreme Court to Hear Petitions Against Waqf Amendment Act on April 16

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിം കോടതി ഈ മാസം 16ന് പരിഗണിക്കും. 10 ഹരജികളാണ് പരിഗണനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍, എ.പി.സി.ആര്‍, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് പരിഗണിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം നിയമത്തിനെതിരെ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. നിയമം പാര്‍ലമെന്ററി നടപടികളുടെ ലംഘനമാണെന്നും ജെ.പി.സി ചെയര്‍മാന്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഹരജി നല്‍കിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം

National
  •  2 days ago
No Image

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍

National
  •  2 days ago
No Image

തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി

Kerala
  •  2 days ago
No Image

സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ

Kuwait
  •  2 days ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ

National
  •  2 days ago
No Image

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

oman
  •  2 days ago
No Image

പാകിസ്താനില്‍ സ്‌കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

International
  •  2 days ago
No Image

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  2 days ago
No Image

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍  

National
  •  2 days ago
No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago