HOME
DETAILS

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചു, സുരക്ഷ ശക്തം

  
Ajay
April 10 2025 | 13:04 PM

India Warns Pakistan Over Border Tensions 2611 Accused Tahawoor Rana Lands in Delhi

ശ്രീനഗർ/ഡല്‍ഹി: അതിർത്തി മേഖലയിലെ പാകിസ്ഥാന്റെ അസ്ഥിര നീക്കങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ഫ്ലാഗ് മീറ്റിംഗിലാണ് ഇന്ത്യ തങ്ങളുടെ നിലപ്പാട് വ്യക്തമാക്കിയത്. അതിർത്തിയിലെ സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു. “ഇന്ത്യ സമാധാനത്തിനാണ് പ്രാധാന്യം നൽകുന്നത്, പക്ഷേ ഇത്തരം നടപടികൾ പാക്കിസ്ഥാൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിച്ചു” എന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.

അതേസമയം, 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ കനേഡിയൻ പൗരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ച പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. “രണ്ട് പതിറ്റാണ്ടിലേറെയായി റാണ പാകിസ്ഥാന്റെ റസിഡൻസി രേഖകൾ പുതുക്കിയിട്ടില്ല. അദ്ദേഹം ഇപ്പോള്‍ കനേഡിയൻ പൗരനാണ്” എന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഷഫാഖത്ത് അലി ഖാന്റെ പ്രതികരണം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ റാണയെ കൊണ്ടുവന്ന വിമാനം ലാൻഡ് ചെയ്‌തു. അതിന് പിന്നാലെ കനത്ത സുരക്ഷയില്‍ എൻഐഎ റാണയെ തങ്ങളുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. നിയമനടപടി അനുസരിച്ച് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റാണയെ തീഹാർ ജയിലിലേക്ക് മാറ്റുക. റാണയെ മറ്റു രഹസ്യ കേന്ദ്രങ്ങളിൽ ചോദ്യം ചെയ്യുമെന്ന് സാധ്യതകളുണ്ട്, പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യതലസ്ഥാനത്ത് ഇതിനൊപ്പം സുരക്ഷ കർശനമാക്കി.

During a brigadier-level flag meeting in Poonch on Thursday, India warned Pakistan to stop disturbing peace along the border. India emphasized it desires peace but will respond strongly if provoked. Meanwhile, Tahawoor Rana, an accused in the 2008 Mumbai attacks, was extradited and brought to Delhi under high security. Pakistan's foreign ministry avoided direct comment, stating Rana hasn’t renewed Pakistani documents for over two decades and is now a Canadian citizen. Rana was taken to NIA headquarters and later presented in court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  13 hours ago
No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  13 hours ago
No Image

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു

Cricket
  •  14 hours ago
No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  14 hours ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  15 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  15 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  15 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  16 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  16 hours ago