HOME
DETAILS

ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം

  
Sabiksabil
April 11 2025 | 02:04 AM

Wife Brutally Assaulted by Husband and His Girlfriend Thrown Into Well and Attacked Again

 

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ യുവാവും പെൺസുഹൃത്തും ചേർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടതായി ഞെട്ടിപ്പിക്കുന്ന സംഭവം. പിന്നാലെ കിണറ്റിൽ ചാടിയ ഭർത്താവ്, ഭാര്യയെ അവിടെവച്ചും മർദ്ദിച്ചതായി പരാതി. 

സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഭാര്യയെയും ഭർത്താവിനെയും കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. കിണറ്റിൽ വീണതിനെ തുടർന്ന് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനും ചെറിയ പരിക്കുകളുണ്ട്. 35 വയസ്സുള്ള യുവതിയാണ് 37 വയസ്സുള്ള ഭർത്താവിനെതിരെ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്.

പുന്നത്തുറയിൽ വാടകവീട്ടിൽ താമസിക്കുന്ന ദമ്പതികൾക്കിടയിൽ വർഷങ്ങളായി കുടുംബപ്രശ്നങ്ങളും വഴക്കുകളും നിലനിന്നിരുന്നതായി പൊലിസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തി ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് യുവതി നേരത്തെ ഏറ്റുമാനൂർ പൊലിസിനും വനിതാ സെല്ലിനും പരാതി നൽകിയിരുന്നു. രണ്ട് വർഷം മുമ്പ് ഭർത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയിരുന്നതായും പിന്നീട് വാർഡ് കൗൺസിലറുടെ ഇടപെടലോടെ തനിക്കും മക്കൾക്കും വാടകവീട് ലഭിച്ചതായും യുവതി പറഞ്ഞു.

പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഭർത്താവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും വഴക്കുകൾ തുടർന്നു. ഇതിനിടെയാണ് ഭർത്താവ് പെൺസുഹൃത്തിനൊപ്പം എത്തി ഭാര്യയെ മർദ്ദിച്ച് കിണറ്റിൽ തള്ളിയതെന്ന് യുവതി ആരോപിക്കുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ പൊലിസ് അറിയിച്ചു.

 

A woman was beaten by her husband and his girlfriend. They threw her into a well and attacked her again after rescuing her.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  2 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  2 days ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  2 days ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  2 days ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  2 days ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  2 days ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  2 days ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  2 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  2 days ago