ആയുര്‍വേദ മൊബൈല്‍ ആശുപത്രി പ്രവര്‍ത്തനം നിലച്ചു; ആദിവാസികള്‍ അടക്കം ദുരിതത്തില്‍
ചെറുതോണി: ഡോക്ടറില്ലാത്തതിനാല്‍ ഗവ. ആയുര്‍വേദ മൊബൈല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ആദിവാസികള്‍ അടക്കം ദുരിതത്തിലായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന മുളകുവള്ളി, കരിമ്പന്‍, ഡബിള്‍കട്ടിങ്, മണിയാറംകുടി, പൈനാവ് എന്നിവിടങ്ങളില്‍ സ്ഥിരമായി മൊബൈല്‍ യൂനിറ്റ് എത്തിയിരുന്നു. ആഴ്ചയില്‍ ഒരു ഡോക്ടറും നഴ്സും ജീവനക്കാരുമടങ്ങുന്ന സംഘം സ്ഥിരം സെന്ററുകളില്‍ എത്തി രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുകയായിരുന്നു പതിവ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഓരോ സെന്ററിലും വലിയ തിരക്കായിരുന്നു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആശുപത്രിയില്‍ എത്തേണ്ട രോഗികള്‍ക്ക് മൊബൈല്‍ യൂനിറ്റ് ആശ്വാസമായിരുന്നു.
നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരുവര്‍ഷം മുമ്പാണ് മൊബൈല്‍ യൂനിറ്റുകള്‍ തുടങ്ങിയത്. ആവശ്യത്തിന് മരുന്നും ജീവനക്കാരും വാഹനങ്ങളുമുണ്ടായിട്ടും ഡോക്ടര്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനം നിലക്കാന് കാരണം. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ ഒരുമാസം മുമ്പ് സ്ഥലം മാറിപ്പോയതോടെ രോഗികള്‍ ദുരിതത്തിലായി. പകരം ഇതുവരെ ഡോക്ടറെ നിയമിച്ചിട്ടില്ല. മരിയാപുരം ആയുര്‍വേദാശുപത്രിയിലെ ഡോക്ടര്‍ക്ക് ചാര്‍ജ് കൊടുത്തെങ്കിലും ജോലിത്തിരക്ക് മൂലം അദ്ദേഹത്തിനും വന്നത്തൊന് കഴിയുന്നില്ല. മൊബൈല്‍ ആശുപത്രിക്ക് കീഴില്‍ ദീര്‍ഘകാലമായി ചികിത്സയിലിരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിച്ചിരുന്ന രോഗികള്‍ക്ക് തുടര്‍ച്ചയായുള്ള ചികിത്സ മുടങ്ങി. ഡോക്ടറില്ലാതെ തുടര്‍ന്ന് മരുന്ന് നല്കാന് കഴിയില്ളെന്നാണ് ജീവനക്കാരുടെ മറുപടി. പാറേമാവ് ജില്ലാ ആശുപത്രിയാണ് രോഗികള്‍ക്ക് പിന്നീടുള്ള ആശ്രയം. പക്ഷേ, മൊബൈല്‍ യൂനിറ്റ് ഈ ആശുപത്രിയുടെ കീഴിലല്ലാത്തതിനാല്‍ അവരും രോഗികളെ കൈവിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."