
എരുമേലിയിൽ കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു: പിതാവും മകളും മരിച്ചു; മൂന്ന് മരണം, ഒരാൾ ചികിത്സയിൽ തുടരുന്നു

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ രണ്ട് പേരും കൂടി മരിച്ചു. കനകപ്പലം സ്വദേശികളായ സത്യപാലനും അദ്ദേഹത്തിന്റെ മകൾ അഞ്ജലിയും ആണ് ഇന്ന് വൈകുന്നേരം ചികിത്സയ്ക്കിടെ മരിച്ചത്. നേരത്തെ സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു.
ഇവരുടെ മകൻ ഉണ്ണിക്കുട്ടൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണം പ്രകാരം കുടുംബ വഴക്കിനെ തുടർന്നാണ് സത്യപാലൻ തന്നെ വീടിന് തീ വെച്ചതെന്നാണ് നിഗമനം.
ഇന്ന് ഉച്ചയോടെയാണ് ദുരന്തം നടന്നത്. തീപിടുത്തം കണ്ടു ഓടിയെത്തിയ സമീപവാസികൾ തീയണച്ചും വീടിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ എല്ലാവരെയും ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും സീതാമ്മയെയും തുടർന്ന് സത്യപാലനും മകളും മരിക്കുകയായിരുന്നു.
തീയിട്ടതിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നിലവിലില്ലെങ്കിലും, കുടുംബത്തിനുള്ളിൽ പതിവായി കലഹമുണ്ടായിരുന്നുവെന്നാണ് സമീപവാസികൾ പൊലീസിനോട് നൽകിയ മൊഴികൾ സൂചിപ്പിക്കുന്നത്.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്.
In a tragic incident at Erumeli, Kottayam, a house fire claimed the lives of three family members. Satheepalan and his daughter Anjali died while undergoing treatment, hours after his wife Seethamma was confirmed dead. Their son Unnikuttan is in critical condition.Police suspect Satheepalan set the house on fire following a family dispute. The incident occurred around noon, with neighbors rushing to rescue the family from the burning home. An investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു
Saudi-arabia
• 7 hours ago
വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി
Kerala
• 7 hours ago
'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി
Trending
• 7 hours ago
യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്
National
• 7 hours ago
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 8 hours ago.png?w=200&q=75)
ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു
Kerala
• 8 hours ago
പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 9 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 9 hours ago
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു
National
• 9 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 17 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 17 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• 17 hours ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• 18 hours ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• 18 hours ago.png?w=200&q=75)
നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ
Kerala
• 19 hours ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 20 hours ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 20 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 20 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 18 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 19 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 19 hours ago