HOME
DETAILS

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

  
Web Desk
May 09 2025 | 03:05 AM

Freed Israeli Hostage Mia Schem reveal She Was Drugged Raped By Fitness Influencer

ടെൽ അവീവ്: സോഷ്യൽ മീഡിയ ഇൻഫ്ളൂവാൻസർ ആയ ഫിറ്റ്നസ് ട്രെയിനർക്കെതിരെ മുൻ ഇസ്രായേലി ബന്ദിയുടെ ബലാത്സംഗ ആരോപണം ഇസ്രാഈലിലും പടിഞ്ഞാറൻ രാജ്യങ്ങളിലും സോഷ്യൽ മീഡിയയിൽ വൻ ചർച്ച ആയിരിക്കുക ആണ്. "ഹമാസിനൊപ്പം ആയിരുന്നപ്പോൾ അവൾ കൂടുതൽ സുരക്ഷിതമായിരുന്നു" എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ ഇതിനെ വ്യാഴാഴ്ച വിശേഷിപ്പിച്ചത്. 2023 നവംബറിൽ ഇസ്രായേൽ സൈന്യവും ഹമാസും തമ്മിലുള്ള ഒരാഴ്ച നീണ്ടുനിന്ന ആദ്യ വെടിനിർത്തലിനിടെ മോചിതയായ 23 കാരിയായ മിയ സ്കെമിനെയാണ് ഫിറ്റ്നസ് ട്രെയിനർ ബലാത്സംഗം ചെയ്തത്. അർദ്ധമയക്കത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് നൽകിയ ശേഷം പ്രശസ്തനായ ഒരു ഇസ്രായേലി ഫിറ്റ്നസ് പരിശീലകൻ തന്റെ വീട്ടിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആണ് സ്കെം വെളിപ്പെടുത്തിയത്. "ബന്ദി ആക്കപ്പെടുന്നത്തിന് മുമ്പും അതിന് ശേഷവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭീതിപ്പെടുത്തിയ സംഭവം ആണിത്- ഹാരെറ്റ്സ് ദിനപത്രത്തോട് സ്കെം പറഞ്ഞു. ഹമാസിൻ്റെ തടവിൽ സംഭവിക്കാത്ത കാര്യം എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് എനിക്ക് സംഭവിച്ചു." - അവർ പറഞ്ഞു.

 പ്രശസ്ത ഫിറ്റ്നസ് പരിശീലകന്റെ ബലാത്സംഗ കേസിലെ പരാതിക്കാരി മുൻ ബന്ദിയാണെന്ന് കണ്ടെത്തിയതോടെ സ്കെമിന്റെ കേസ് ലോക ശ്രദ്ധ പിടിച്ചു പറ്റി. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ട്. "ഹമാസിൽ ആയിരുന്നപ്പോൾ അവർക്ക് അത് കൂടുതൽ സുരക്ഷിതമായിരുന്നു- ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു.

ടെൽ അവീവിലെ തന്റെ വീട്ടിൽ വെച്ച് ആണ് ബലാത്സംഗം ചെയ്തതായാണ് മിയ സ്കെമിൻ്റെ പരാതി. മോചിതയായതിന് തൊട്ടുപിന്നാലെ സ്വന്തം വീടിനുള്ളിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലിന്റെ ചാനൽ 12 ന് നൽകിയ അഭിമുഖത്തിൽ സ്കെം ആരോപിച്ചു. വളരെ മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു പീഡനം.  

 ഒരു പാർട്ടിയിൽ വച്ച് ആണ് സ്കെം പ്രതിയെ കണ്ട് മുട്ടിയത്. അദ്ദേഹത്തോടൊപ്പം മൂന്ന് പരിശീലന സെഷനുകളിൽ പങ്കെടുത്ത ശേഷം, ഗാസയിലെ തന്റെ ദുരനുഭവത്തെക്കുറിച്ച് സിനിമ നിർമ്മിക്കാൻ താൽപ്പര്യമുള്ള ഹോളിവുഡ് നിർമ്മാതാവുമായി ബന്ധപ്പെടാൻ പ്രതി വാഗ്ദാനം ചെയ്തു. ആദ്യ കൂടിക്കാഴ്ച നടന്നില്ല. ഇതോടെ തന്റെ വീട്ടിൽ രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് അവർ സമ്മതിച്ചു. ഫിറ്റ്നസ് ട്രെയിനർ വൈകിയാണ് എത്തിയതെന്നും കൂടിക്കാഴ്ച രഹസ്യം ആണെന്ന് പറഞ്ഞ് സുഹൃത്തിനെ തന്ത്രപൂർവ്വം പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് വളരെക്കുറച്ച് മാത്രമേ ഓർമ്മയുള്ളൂ. എന്റെ ശരീരം ചില കര്യങ്ങൾ ഓർക്കുന്നു. എല്ലാം അനുഭവിക്കുന്നു... പക്ഷേ എന്താണ് സംഭവിച്ചതെന്ന് പൂർണമായി എനിക്കറിയില്ല. അതുണ്ടാക്കിയ ശാരീരികവും വൈകാരികവുമായ ആഘാതം കൈകാര്യം ചെയ്യാൻ തനിക്ക് ദിവസങ്ങളെടുത്തുവെന്ന് അവർ കൂട്ടിച്ചേർത്തു. 

ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ മകളുടെ അവസ്ഥ അവൾ തടവിൽ നിന്ന് തിരിച്ചെത്തിയപ്പോഴുള്ളതിനേക്കാൾ മോശമാണെന്ന് അവരുടെ മാതാവ് കെറൻ വിവരിച്ചു. 

Freed Israeli Hostage Mia Schem Says She Was Drugged, Raped By Fitness Influencer

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago