HOME
DETAILS

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

  
Web Desk
May 09 2025 | 03:05 AM

Electricity Theft Surges 4252 Irregularities Uncovered KSEB Incurs 48 Crore Loss

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മോഷണവും മറ്റ് ക്രമക്കേടുകളും ആശങ്കാജനകമായി വർധിക്കുന്നു. കെ.എസ്.ഇ.ബിയുടെ ആന്റി-പവർ തെഫ്റ്റ് സ്ക്വാഡ് (എ.പി.ടി.എസ്), ചീഫ് വിജിലൻസ് ഓഫിസർ പ്രശാന്തൻ കാണി ഐ.പി.എസിന്റെ നേതൃത്വത്തിൽ, 2023-24 സാമ്പത്തിക വർഷം 31,213 പരിശോധനകൾ നടത്തി. ഇതിൽ 4,252 ക്രമക്കേടുകളാണ് കണ്ടെത്തിയത്, 288 വൈദ്യുതി മോഷണ കേസുകളും രജിസ്റ്റർ ചെയ്തു. കോമ്പൗണ്ടിങ് ഫീസ് ഉൾപ്പെടെ 2.6 കോടി രൂപ പിഴ ഈടാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ 4.7 കോടി യൂനിറ്റ് വൈദ്യുതി ക്രമക്കേടുകൾ മൂലം നഷ്ടപ്പെട്ടു, ഇത് 48 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി.

എ.പി.ടി.എസ് രേഖകൾ പ്രകാരം, കുറ്റവാളികളിൽ നിന്ന് 24 കോടി രൂപ ഇതുവരെ പിഴ ഈടാക്കി. വൈദ്യുതി മോഷണം പ്രധാനമായും ഗാർഹിക, കാർഷിക, വാണിജ്യ കണക്ഷനുകളിലാണ്. ചില കേസുകളിൽ, ഇലക്ട്രീഷ്യൻമാർ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. മോഷണം മൂലം 12.5 ലക്ഷം യൂനിറ്റ് വൈദ്യുതി (12.27 കോടി രൂപ) നഷ്ടപ്പെട്ടു. മറ്റ് ക്രമക്കേടുകൾ 33.8 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 

വൈദ്യുതി മോഷണം ഏറ്റവും കൂടുതൽ വടക്കൻ ജില്ലകളിലാണ്. കാസർകോടും മലപ്പുറവുമാണ് മോഷണ കേസുകളിൽ മുന്നിൽ. കഴിഞ്ഞ മാർച്ചിൽ മാത്രം 1.43 ലക്ഷം യൂനിറ്റ് വൈദ്യുതി മോഷണം പോയി, ഇതിൽ 1.33 ലക്ഷം യൂനിറ്റ് വടക്കൻ ജില്ലകളിൽ. അനധികൃത ലോഡ്, എക്സ്റ്റൻഷൻ, താരിഫ് ദുരുപയോഗം തുടങ്ങിയ ക്രമക്കേടുകളും വ്യാപകമായി. ഇതുമൂലം 3.7 കോടി യൂനിറ്റ് വൈദ്യുതി നഷ്ടപ്പെട്ടു, ഏകദേശം 34 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കെ.എസ്.ഇ.ബിക്കുണ്ടായി. തെക്കൻ ജില്ലകളിൽ മറ്റ് ക്രമക്കേടുകൾ കൂടുതലാണ്. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് പിഴയും കോമ്പൗണ്ടിങ് ഫീസും അടച്ച് കേസിൽ നിന്ന് ഒഴിവാകാം. എന്നാൽ, കുറ്റം ആവർത്തിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. വൈദ്യുതി നിയമപ്രകാരം മൂന്ന് വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  7 hours ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  8 hours ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  8 hours ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  8 hours ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  8 hours ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  9 hours ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  9 hours ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  9 hours ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  9 hours ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  9 hours ago