HOME
DETAILS

മുഖ്യമന്ത്രിയുമായി നല്ല ബന്ധമെന്നും പിണറായി കേരളത്തെ കുറിച്ച് കാഴ്ചപ്പാടുള്ള നേതാവാണെന്നും ഗവര്‍ണര്‍

  
April 12, 2025 | 6:10 AM

Governor says he has good relations with the Chief Minister and Pinarayi is a leader with a vision for Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മുഖ്യമന്ത്രിയുമായി തനിക്ക് അഭിപ്രായഭിന്നതകളൊന്നും ഇല്ല. വിവിധ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പരിഹരിച്ചിട്ടുമുണ്ട്. ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തന്നെ പല പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായിയും തമ്മില്‍  ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു കൈയടിച്ചാല്‍ മാത്രം ശബ്ദം  ഉണ്ടാവില്ലെന്നാണ് ഗവര്‍ണറുടെ മറുപടി. രണ്ടു മൂന്നു പ്രാവശ്യം പിണറായിയുമായി ദീര്‍ഘനേര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സംബന്ധിച്ച് കാഴ്ചപ്പാടുള്ള നേതാവ് ആണ് പിണറായി വിജയനെന്നാണ് അദ്ദേഹം പറഞ്ഞത്. 

സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വഹിക്കുന്നവരിലൊക്കെ ഒരു കാഴ്ചപ്പാടുണ്ടാവും. ഇത്തരത്തില്‍ കാഴ്ചപ്പാടുള്ള നേതാവ് തന്നെയാണ് പിണറായി. ഇതിനെ കുറിച്ച് പറയുന്നതില്‍ തെറ്റുമില്ല. എന്നാല്‍ ഇത് എങ്ങനെ പ്രാബല്യത്തില്‍ ആക്കും എന്നതിലാണ് കാര്യമെന്നും ഗവര്‍ണര്‍. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരേ സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവിലും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണര്‍ ബില്ലുകള്‍ തീര്‍പ്പാക്കാതെ പിടിച്ചുവയ്ക്കരുതെന്ന് സുപ്രീം കോടതി പറയുന്നത് മനസിലാക്കാം.

എന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ ബില്ലുകള്‍ തീര്‍പ്പാക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്നും ഗവര്‍ണര്‍. ഇതുമായുള്ള കേസ് കേട്ട ബെഞ്ച് ഹരജികള്‍ ഭരണഘടനാ ബെഞ്ചിനു വിടുകയാണ് വേണ്ടത്. ഇതൊരു ഭരണഘടന വിഷയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  4 minutes ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  22 minutes ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  25 minutes ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  27 minutes ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  37 minutes ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  39 minutes ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  an hour ago
No Image

പ്രവാസികൾക്കിത് ബെസ്റ്റ് ടൈം, ഒരു റിയാലിന് ലഭിക്കുന്നത് 237 രൂപ വരെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ

oman
  •  an hour ago
No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  an hour ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago