HOME
DETAILS

ഉക്രൈനിലെ സുമി ന​ഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി

  
Web Desk
April 13, 2025 | 1:07 PM

Russian Missile Attack on Ukraines Sumy City Zelensky Condemns the Strike

 

കീവ്: വടക്കൻ ഉക്രേനിയൻ നഗരമായ സുമിയിൽ ഞായറാഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 84 പേർക്ക് പരിക്കേറ്റതായും ഉക്രൈയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ ആക്രമണം ഈ വർഷത്തെ ഉക്രെയ്‌നിലെ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ആക്രമണത്തെ രൂക്ഷമായി അപലപിച്ച പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി മോസ്കോയ്‌ക്കെതിരെ കടുത്ത അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവനെ അപഹരിക്കുന്ന തെമ്മാടിത്തപരമായ പ്പെരുമാറ്റമാണ് ഇത്," സെലെൻസ്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയോടൊപ്പം കുറിച്ചു.  ഓശാന ഞായറാഴ്ച പള്ളിയിൽ പോകുന്ന ദിവസമായിരുന്നു ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ അധികൃതരുടെ പ്രതികരണത്തിനായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്  ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.  ആക്രമണം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദർശനത്തിന് പിന്നാലെയാണ് നടന്നതെന്ന് ഉക്രൈനിലെ സെന്റർ ഫോർ കൗണ്ടറിംഗ് ഡിസെൻഫോർമേഷൻ ഉദ്യോഗസ്ഥൻ ആൻഡ്രി കൊവാലെങ്കോ പറഞ്ഞു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചതനുസരിച്ച്, ഉക്രൈൻ റഷ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. ഇത് യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ താൽക്കാലിക മൊറട്ടോറിയത്തിന്റെ ലംഘനമാണെന്ന് റഷ്യ വിശദീകരിച്ചു.

2022 ഫെബ്രുവരിയിൽ റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള 20% പ്രദേശം റഷ്യൻ നിയന്ത്രണത്തിലാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യുദ്ധത്തിൽ നിർണായക പങ്ക് വഹിക്കുമ്പോഴും, റഷ്യൻ സൈന്യം കിഴക്കൻ മേഖലയിൽ ഇപ്പോഴും പതുക്കെ മുന്നേറ്റം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  7 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  7 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  7 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  7 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago